Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു, 59 പുതിയ പോളിങ് സ്റ്റേഷനുകള്‍


മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക അനുസരിച്ച് മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,32,384 ആണ്. 1,13,486 പുരുഷ വോട്ടര്‍മാരും 1,18,889 സ്ത്രീ വോട്ടര്‍മാരും ഒമ്പത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണുള്ളത്.

പോളിങ് സ്റ്റേഷനുകളുടെ എണ്ണം 263 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും എളുപ്പത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ആരംഭിച്ചു. മണ്ഡലത്തിലെ ലിംഗാനുപാതം 1000 പുരുഷന്‍മാര്‍ക്ക് 1048 സ്ത്രീകള്‍ എന്നതാണ്. അന്തിമ പട്ടികയില്‍ 374 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്.

ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം മുഴുവന്‍ പൂര്‍ത്തിയായിട്ടുണ്ട്. ആകെ 6082 പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയതില്‍ നിന്നും ഫീല്‍ഡ് പരിശോധനകള്‍ക്കു ശേഷം 2,210 പേരു കള്‍ നീക്കം ചെയ്തു. ജനപ്രാതിനിധ്യനിയമം 1950ലെ സെക്ഷന്‍ 24 പ്രകാരം ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഉത്തരവിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ആവശ്യമെങ്കില്‍ വോട്ടര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും അപ്പീല്‍ നല്‍കാന്‍ കഴിയുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അന്തിമ വോട്ടര്‍പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധി കള്‍ക്ക് നിലമ്പൂര്‍ അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ എം പി സിന്ധു കൈമാറി


Read Previous

കൊല്ലം തീരത്തടിഞ്ഞത് എട്ടെണ്ണം, കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്; ജാഗ്രത ശക്തമാക്കണമെന്ന് അധികൃതര്‍

Read Next

നായനാരുടെ ഓർമ്മ പുതുക്കി കേളി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »