Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുളിക്കക്കണ്ടം കൗണ്‍സിലര്‍മാര്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് ജനസഭ; ദിയ പാലാ നഗരസഭ അധ്യക്ഷയാകണമെന്നും ആവശ്യം


പാലാ: പാലാ നഗരസഭയില്‍ മത്സരിച്ച് വിജയിച്ച പുളിക്കകണ്ടം കുടുംബത്തിലെ കൗണ്‍സിലര്‍മാര്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് ഇന്ന് ചേര്‍ന്ന ജനസഭയില്‍ ഭൂരിപക്ഷ അഭിപ്രായം. ഏത് മുന്നണി ക്കൊപ്പം നില്‍ക്കണമെന്നതില്‍ പുളിക്കക്കണ്ടം കുടുംബം ജനങ്ങള്‍ക്ക് മുന്നല്‍ ചോദ്യങ്ങള്‍ വെച്ചിരുന്നു. ദിയ പുളിക്കക്കണ്ടത്തെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ആരുടെ പിന്തുണ വേണമെ ന്നതായിരുന്നു ഒരു ചോദ്യം. ഇരു മുന്നണികളുടേയും സംസ്ഥാന നേതാക്കള്‍ ബന്ധപ്പെട്ടെന്നും അധികാ രത്തില്‍ പങ്കു വേണമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.

23 ന് നിലപാട് പ്രഖ്യാപിക്കുമെന്ന് അദേഹം വ്യക്തമാക്കി. ഇരു മുന്നണികളുമായി ചര്‍ച്ച നടത്തുമെന്നും നാടിന് ഗുണം ചെയ്യുന്നവരുമായി ചേരുമെന്നും ബിനു പറഞ്ഞു. ഭൂരിഭാഗവും യുഡിഎഫിനെ പിന്തുണ യ്ക്കുന്നു. അതിനാല്‍ ആദ്യം യുഡിഎഫുമായി ചര്‍ച്ച നടത്തുമെന്നും ബിനു പുളിക്കക്കണ്ടം അറിയിച്ചു.

ഇതുവരെ ആരോടും ചര്‍ച്ച നടത്തിയിട്ടില്ല. രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. എന്നാല്‍ വാര്‍ഡിലെ വോട്ടര്‍മാരോട് സംസാരിച്ച ശേഷമേ തീരുമാനം എടുക്കു എന്നാണ് പറഞ്ഞത്. ചില സ്ഥാനങ്ങള്‍ക്ക് അര്‍ഹത ഉണ്ട് എന്ന് അറിയാം. അര്‍ഹതപ്പെട്ടത് നേടി എടുത്തുകൊണ്ട് നഗരസഭയില്‍ രാഷ്ട്രീയ ഗതി നമ്മള്‍ നിയന്ത്രിക്കുമെന്ന് ബിനു പുളിക്കക്കണ്ടം കൂട്ടിച്ചേര്‍ത്തു. ബിനു പുളിക്കക്കണ്ടം, സഹോദരന്‍ ബിജു പുളിക്കക്കണ്ടം, ബിനുവിന്റെ മകള്‍ ദിയ എന്നിവര്‍ മൂന്ന് വാര്‍ഡുകളില്‍ സ്വതന്ത്ര രായാണ് മത്സരിച്ചതെങ്കിലും ഈ വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.


Read Previous

ഇന്ത്യ-പാക് യുദ്ധമുണ്ടായാല്‍ ദക്ഷിണേന്ത്യ പിടിച്ചെടുക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ

Read Next

സൗദിയില്‍ ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »