Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും; യു പ്രതിഭ ജില്ലാ കമ്മിറ്റിയിൽ; 5 പേരെ ഒഴിവാക്കി


ആലപ്പുഴ: ആര്‍ നാസര്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തുടരും. മൂന്നാം തവണയാണ് 67കാരനായ നാസര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. എംഎല്‍എമാരായ യു പ്രതിഭ, എംഎസ് അരുണ്‍കുമാര്‍ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പ്രതിഭ അടക്കം നാലുപേരാണ് ജില്ലാക്കമ്മിറ്റിയില്‍ പുതുതായി ഇടംനേടിയത്. കഴിഞ്ഞ ജില്ലാക്കമ്മിറ്റിയിലുണ്ടായിരുന്ന അഞ്ചുപേരെ ഒഴിവാക്കിയിട്ടുമുണ്ട്.

കായംകുളം എംഎല്‍എ യു പ്രതിഭ, മാവേലിക്കര എംഎല്‍എ എം എസ് അരുണ്‍കുമാര്‍, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രന്‍, മാരാരിക്കുളം ഏരിയ സെക്രട്ടറി സി രഘുനാഥ് എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിലെത്തിയത്. 46 അംഗ ജില്ലാ കമ്മിറ്റിയെയാണ് ജില്ലാ സമ്മേളനം തെരഞ്ഞെടുത്തത്.

കഴിഞ്ഞ ജില്ലാ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന അഞ്ചുപേരെ ഒഴിവാക്കി. എം സുരേന്ദ്രന്‍, ജി വേണുഗോപാല്‍, എന്‍ ശിവദാസന്‍, പി അരവിന്ദാക്ഷന്‍, ജലജ ചന്ദ്രന്‍ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് നാസര്‍ സമ്മേളനത്തിലൂടെ ജില്ലാ സെക്രട്ടറിയാവു ന്നത്. നേരത്തെ, സജി ചെറിയാന്‍ മന്ത്രിയായതിനെത്തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം നാസര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു.


Read Previous

മദ്യലഹരിയിലോടിച്ച കാർ വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി; യുവാവ് മരിച്ചു

Read Next

ഡൽഹിയിലെ കൊടുംതണുപ്പിൽ ജീവൻ നഷ്‌ടമായത് 474 പേർക്ക്’; ഞെട്ടിക്കുന്ന കണക്ക്!

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »