Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് പുറത്ത്; തിരുവല്ലയിലെ ഹോട്ടലിലെത്തി വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം


പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തി ജീവനക്കാരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. റിസപ്ഷന്‍ ജീവനക്കാരടക്കമുള്ളവരുടെ മൊഴിയാണെടുത്തത്. വൈകിട്ട് 5.30 ഓടെയാണ് ഹോട്ടലിലെത്തിയ സംഘം രജിസ്റ്റുകളും പരിശോധിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിവരങ്ങള്‍ ശേഖരിച്ചത്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലും, പരാതിക്കാരിയും തമ്മിലുള്ള ചാറ്റിന്റെ വിവരങ്ങള്‍ പുറത്ത് വന്നു. പാലക്കാട് ഫ്‌ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് 2024 ഡിസംബര്‍ 20ന് നടന്ന ചാറ്റിന്റെ വിവരങ്ങ ളാണ് പുറത്തുവന്നത്. 3 ബിഎച്ച്‌കെ ഫ്‌ലാറ്റ് വാങ്ങണമെന്ന് രാഹുല്‍ പറയുമ്പോള്‍ 2 ബിഎച്ച്‌കെ പോരേയെന്ന് രാഹുല്‍ ചോദിക്കുന്നത് ചാറ്റില്‍ കാണാം. പന്ത്രണ്ടാം നിലയിലെ ഫ്‌ലാറ്റ് വാങ്ങാനുള്ള പ്രൊപ്പോസല്‍ പങ്കുവച്ചാണ് സംസാരം. ഫ്‌ലാറ്റ് വാങ്ങാന്‍ 1.14 കോടി ചെലവഴിക്കണം എന്ന് രാഹുല്‍ പറഞ്ഞെന്ന് പരാതിക്കാരി മൊഴി നല്‍കി.

അതിനിടെ പാലക്കാട്ടെ കെപിഎം റീജന്‍സി ഹോട്ടലില്‍ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുക്കുന്ന നിര്‍ണായക ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അര്‍ധരാത്രി പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയി ലെടുത്ത രാഹുലിനെ രാവിലെ പത്തനംതിട്ട എആര്‍ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ ജി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനോട് രാഹു ല്‍ സഹകരിച്ചില്ല. ഉച്ചയോടെ ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് രാഹുലിനെ ഹാജരാക്കിയത്. പതിനാല് ദിവസത്തേയ്ക്ക് കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് ചെയ്ത രാഹുലിനെ, മാവേലിക്കര ജയിലിലേക്ക് മാറ്റി.


Read Previous

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

Read Next

ഞാന്‍ ഉടന്‍ പുറത്തുവരും, സ്വതന്ത്രനായി മത്സരിച്ചാല്‍ പോലും വിജയിക്കും’; വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »