
മാനന്തവാടി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച വയനാട്ടിലെത്തും. രാഹുലിനൊപ്പം ദേശീയ നേതാക്കളും മണ്ഡല സന്ദർശനത്തിനായി എത്തും. രാഹുലിന് ഉജ്ജ്വലമായ വരവേൽപ്പ് നൽകാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ നേതൃത്വം. അതേ സമയം വയനാട് മണ്ഡലം രാഹുൽ മൂന്ന് ദിവസത്തിനകം ഒഴിഞ്ഞേക്കുമെന്നാണ് സൂചന.
മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷം നേടി റായ്ബറേലിയിലും വയനാട്ടിലും വിജയിച്ച തോടെയാണ് വയനാട് വിട്ട് നൽകാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത്. അതിന് മുമ്പാ യാണ് വോട്ടർമാർക്ക് നന്ദി പറയാനായി രാഹുൽ മണ്ഡലത്തിലെത്തുന്നത്. ന്യൂഡൽ ഹിയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനിടെ മുതിർന്ന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. വയനാട് വിടുന്നതിൽ രാഹുലിന് വിഷമമുണ്ടെങ്കിലും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം ശക്തമാക്കാനാണ് റായ്ബറേലിയിൽ തുടരുന്നതെന്ന് മുതിർന്ന നേതാക്കൾ അറിയിച്ചു.
നിലവിൽ കേരളത്തിൽ പാർട്ടി ശക്തമാണെന്നും മികച്ച നേതാക്കളുടെ സാന്നിധ്യം വേണ്ടുവോളമുണ്ടെന്നും പ്രവർത്തന സമിതി വിലയിരുത്തി. അതേസമയം ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കി. രാഹുൽ ഗാന്ധിക്കുള്ള ജനവിധിയാണ് ലോക്സഭ തെരഞ്ഞെടുപ്പിലേതെന്ന് യോഗം വിലയിരുത്തി.
വയനാട്ടിൽ മത്സരിക്കാൻ പ്രിയങ്കയോട് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടു ണ്ടെങ്കിലും തയ്യാറല്ലെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. റായ്ബറേലിയും അമേഠി യും ഗാന്ധി കുടുംബത്തോട് കൂറ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിൽ വരുന്നതിനേക്കാൾ ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പ്രിയങ്കയും താൽപര്യപ്പെടുന്നത്.