Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൂന്നാമത്തെ  ബലാത്സംഗക്കേസിൽ  രാഹുൽ  മാങ്കൂട്ടത്തിൽ  ജയിൽ  മോചിതനായി, മുട്ടയെറിഞ്ഞ് പ്രതിഷേധം


ആലപ്പുഴ: മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ ജാമ്യം ലഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിൽമോചിതനായി. 18 ദിവസത്തെ ജയിൽ വാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്. മാവേലിക്കര സബ് ജയിലിൽ നിന്ന് അടൂരിലെ വീട്ടിലേക്ക് പോകുമെന്നാണ് വിവരം. രാഹുൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. ജയിലിനുപുറത്ത് യുവമോർച്ച വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് സംഘടിപ്പിച്ചത്. കോഴി മുട്ടയെറിഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് പിടിച്ചുമാറ്റിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്. രാഹുലിന്റെ ബന്ധുവാണ് റിലീസ് ഓർഡറുമായി ജയിലിന് മുന്നിലെത്തിയത്.

പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ഇന്ന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സോഷ്യൽ മീഡിയയിലൂടെ യാതൊരു ഭീഷണിയും പാടില്ലെന്നും കോടതി രാഹുലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തിന് രാഹുലിനെ കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നുവെന്നാണ് കോടതി അറിയിച്ചത്. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിന്റെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്, രാഹുലിന്റെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

മൂന്നാമത്തെ ബലാത്സംഗക്കേസിൽ നേരത്തെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ജസ്റ്റിസ് അരുന്ധതി ദിലീപ് ആണ് ജാമ്യഹർജിയിൽ ഉത്തരവിട്ടത്. അടച്ചിട്ട കോടതി മുറിയിൽ രണ്ട് മണിക്കൂർ വിശദമായ വാദം കേട്ടതിനുശേഷമായിരുന്നു വിധി. പ്രോസിക്യൂഷന് വേണ്ടി എം ജി ദേവിയായിരുന്നു ഹാജരായത്. രാഹുലും യുവതിയുമായി പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നതിന് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പ്രതിഭാഗം ഹാജരാക്കുകയായിരുന്നു.


Read Previous

‘കവർന്നത് ചെമ്പ് പാളിയിൽ പൊതിഞ്ഞ സ്വർണം’; ശബരിമല സ്വർണക്കൊള്ളയിൽ നിർണായക വിവരങ്ങൾ പുറത്ത്

Read Next

കന്യാസ്ത്രീകൾക്ക് പെൻഷൻ, 50ന് മുകളിൽ പ്രായമുള്ളവർക്ക് പ്രയോജനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »