Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്ത്രീയെ ചതിയിൽപ്പെടുത്തി പീഡിപ്പിച്ചെന്നുള്ള ക്രിമിനൽ പശ്ചാത്തലം രാഹുലിനില്ല’; പിന്തുണച്ച് അഡ്വ. വിവിത ബാബു


പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള നീക്കം രാഷ്ട്രീയ പ്രതികാരത്തിന്റെ അശ്ലീല മുഖമാണെന്ന വാദവുമായി അഡ്വ. വിവിത ബാബു. അദ്ദേഹത്തെ അയോഗ്യനാക്കാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾ ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പറയാതെ വയ്യ. ഈ നീക്കം തികച്ചും അപലപനീയവും രാഷ്ട്രീയ ശത്രുതയുടെ ഏറ്റവും മോശമായ ഉദാഹരണവുമാണെന്നും അവർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

നിയമപരമായ വസ്തുതകൾ ആദ്യം ചൂണ്ടിക്കാട്ടാം. രാഹുലിന് നേരെ ഉയർന്നിട്ടുള്ളത് ആരോപണങ്ങൾ മാത്രമാണ്. ഏതെങ്കിലും സ്ത്രീയെ ബലമായി തട്ടിക്കൊണ്ടുപോയെന്നോ, ചതിയിൽപ്പെടുത്തി പീഡി പ്പിച്ചു എന്നോ ഉള്ള ഗുരുതരമായ ക്രിമിനൽ പശ്ചാത്തലം അദ്ദേഹത്തിനില്ല. ഈ വിഷയത്തിൽ കോട തിയുടെ നിരീക്ഷണങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

സെഷൻസ് കോടതിയുടെ നിരീക്ഷണം: രാഹുലിന് ജാമ്യം അനുവദിച്ചുകൊണ്ട് പത്തനംതിട്ട സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിയിൽ, നിലവിലെ സാഹചര്യത്തിൽ ബലാത്സംഗ കുറ്റം നിലനിൽക്കില്ല എന്ന് വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. കുറ്റക്കാരനല്ല: ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ച് ഒരാൾ കുറ്റ ക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത് വരെ അദ്ദേഹം നിരപരാധിയാണ്. കേവലം ആരോപണ ത്തിന്റെ പേരിൽ ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്.

ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം: ഭരണപക്ഷത്തുള്ള ചില ജനപ്രതിനിധികൾക്കെതിരെ അതിഗുരുതരമായ സ്ത്രീപീഡന ആരോപണങ്ങൾ ഉയർന്നപ്പോൾ അവരെ സംരക്ഷിക്കാൻ നെട്ടോട്ടമോടിയവരാണ് എൽ.ഡി.എഫ് നേതൃത്വം. സ്വന്തം പാളയത്തിലെ ആരോപണവിധേയരെ വെള്ളപൂശുകയും, രാഷ്ട്രീയ എതിരാളിയെ ആരോപണത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ തന്നെ വേട്ടയാടുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.

​”തങ്ങൾക്കെതിരെ നിൽക്കുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാൻ ഭരണകൂടം നിയമത്തെ ആയുധമാക്കുകയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത ഒരു പ്രതിനിധിയെ ഇത്തരത്തിൽ തളയ്ക്കാൻ ശ്രമിക്കുന്നത് യുക്തിരഹിത മാണ്.” ​സത്യസന്ധമായ അന്വേഷണങ്ങളെ ആരും ഭയപ്പെടുന്നില്ല. എന്നാൽ അന്വേഷണം തീരുന്നതിന് മുൻപേ ശിക്ഷ വിധിക്കാനും അയോഗ്യനാക്കാനും ഇറങ്ങിത്തിരിക്കുന്നത് രാഷ്ട്രീയ വെറി മാത്രമാണ്. ജനാധിപത്യത്തിൽ ജനവിധിയാണ് വലുതെന്ന് സർക്കാർ ഓർക്കുന്നത് നന്നായിരിക്കുമെന്നും അഡ്വ. വിവിത ബാബു വ്യക്തമാക്കുന്നു.


Read Previous

വോട്ടര്‍ സര്‍വേ: രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണ, സ്വതന്ത്ര സ്ഥാനാര്‍ഥിയായാലും വിജയം ഉറപ്പ്’; പാലക്കാട് മത്സരിച്ചേക്കും

Read Next

ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേക്ക്; കട്ടിളപ്പാളി കേസിലും ജാമ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »