Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൈകൊടുക്കാന്‍ തുനിഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍, അവഗണിച്ച് ചെന്നിത്തല


കോട്ടയം: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൊതു വേദിയില്‍ അവഗണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പെരുന്നയില്‍ എന്‍ എസ്എസ് സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷ പരിപാടിക്കിടെയാണ് പാലക്കാട് എംഎല്‍എയെ കണ്ടഭാവം നടിക്കാതെ ചെന്നിത്തല കടന്നുപോയത്. മാധ്യമങ്ങളുടെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചടങ്ങിലേക്ക് കടന്നു വന്ന രമേശ് ചെന്നിത്തലയെ കണ്ട് നേരത്തെ തന്നെ സദസില്‍ ഉണ്ടായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ രമേശ് ചെന്നിത്തല കണ്ടെങ്കിലും ഗൗനിക്കാതെ നടന്നുനീങ്ങുകയും ചെയ്തു. മന്നം ജയന്തി പരിപാടിയില്‍ പി ജെ കുര്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി സി വിഷ്ണുനാഥ്, എം കെ രാഘവന്‍ തുടങ്ങിയ നേതാക്കള്‍ ഇരുന്ന നിരയില്‍ തന്നെയായിരുന്നു രാഹുലും ഇരുന്നത്.

അതേസമയം, പി ജെ കുര്യനുമായി രാഹുല്‍ മാങ്കൂട്ടം നടത്തിയ സംഭാഷണവും ശ്രദ്ധേയമായി. നിയമ സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് പുതിയ സ്ഥാനാര്‍ഥിയെ നിര്‍ത്തും എന്ന പിജെ കുര്യന്റെ പ്രസ്താവ നയക്ക് പിന്നാലെയായിരുന്നു ഇരുവരുടെയും സംഭാഷണം. ഇതിന് പിന്നാലെ നിലപാട് തിരുത്തി പിജെ കുര്യന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റും പങ്കുവച്ചു. സീറ്റ് നല്‍കരുതെന്ന് പറഞ്ഞിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് ഞാന്‍ പറഞ്ഞെന്ന പ്രചരണം ശരിയല്ല. രാഹുല്‍ മാങ്കൂട്ടത്തിന് സീറ്റ് കൊടുക്കരുതെന്ന അഭിപ്രായം ഞാന്‍ പറഞ്ഞിട്ടില്ല. മറ്റു സ്ഥാനാര്‍ഥികള്‍ നിന്നാല്‍ ജയിക്കുമോ എന്ന ചോദ്യത്തിന് ആരു നിന്നാലും ജയിക്കും എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത് എന്ന വിവരം അറിയിക്കുന്നു. എന്നായിരുന്നു കുറിപ്പ്. മറ്റുള്ള പ്രചരണം ശരിയല്ലെന്നും പി ജെ കുര്യന്‍ വിശദീകരിച്ചു.


Read Previous

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജു കുറ്റക്കാരന്‍, എംഎല്‍എ സ്ഥാനം തുലാസില്‍

Read Next

കയറിച്ചെന്നപ്പോള്‍ ജനറല്‍ സെക്രട്ടറി മുകളിലുണ്ടെന്നു പറഞ്ഞതു പോലും ചെന്നിത്തല; ഇതൊക്കെ ഇത്ര കാര്യമാണോ?’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »