Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉറ്റസുഹൃത്ത് ഫെനി നൈനാൻ തോറ്റു; പത്തനംതിട്ടയിൽ വിശ്വസ്തന് വിജയം


പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉറ്റസുഹൃത്ത് ഫെനി നൈനാൻ തോറ്റു. അടൂർ നഗരസഭയിലെ എട്ടാം വാർഡിലെ സ്ഥാനാർത്ഥിയായിരുന്നു ഫെനി നൈനാൻ. ഇവിടെ എൻ ഡി എയാണ് വിജയിച്ചത്. രാഹുൽ പ്രതിയായ രണ്ടാമത്തെ കേസിൽ ഫെനി നൈനാനും ആരോപണവിധേയനായിരുന്നു.

പ്രണയം നടിച്ച് ഹോസ്‌റ്റേയിലെത്തിച്ചെന്നും അവിടെവച്ച് രാഹുൽ പീഡിപ്പിച്ചെന്നുമാണ് ഇരുപത്തിമൂന്നുകാരിയുടെ അരോപണം. ഇതിനെല്ലാം ഒത്താശ ചെയ്തത് ഫെനി നൈനാനാണെന്നും യുവതി ആരോപിച്ചിരുന്നു. ഫെനിയെ സ്ഥാനാർത്ഥിയായി പ്രഖാപിച്ച ശേഷം ഉയർന്ന ഈ ആരോപണം പാർട്ടിയേയും പ്രതിസന്ധിയിലാക്കിയിരുന്നു.


അതേസമയം, പത്തനംതിട്ട ഏറത്ത് പഞ്ചായത്തിൽ രാഹുലിന്റെ വിശ്വസ്ഥനായ റിനോ പി രാജൻ വിജയിച്ചു. ആറാം വാർഡിലാണ് യു ഡി എഫ് സ്ഥാനാർത്ഥിയായ റിനോ മത്സരിച്ചത്. പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് അധികാരം ഉറപ്പിച്ചുകഴിഞ്ഞു.


തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജില്ലയിൽ ശബരിമല സ്വർണക്കൊള്ളയും രാഹുൽ മാങ്കുട്ടത്തിന്റെ വിഷയവും വികസനവും കാട്ടുപന്നിശല്യവും തെരുവുനായ ശല്യവും വികസന മുരിടിപ്പുമെല്ലാമായിരുന്നു ചർച്ചയായത്.

രാഹുൽ മാങ്കൂട്ടത്തിൽ സ്ത്രീ വിഷയത്തിൽപ്പെട്ട് ഒളിവിൽ കഴിയുന്ന സാഹചര്യവും കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന ആരോപണവുമാണ് എൽ ഡി എഫ് പ്രധാന പ്രചരണായുധമാക്കിയത്. ശബരിമല സ്വർണക്കൊള്ളയും വിലക്കയറ്റവും കിഫ്ബിയിൽ നടക്കുന്ന ഇഡി അന്വേഷണവുമെല്ലാമായിരുന്നു യു ഡി എഫിന്റെ പ്രചരണ വിഷയങ്ങൾ.

കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളും സംസ്ഥാന സർക്കാരിന്റെ വികലമായ വികസന നയങ്ങളും ഇടതുവലത് മുന്നണികൾ കൈകോർക്കുന്ന ഇന്ത്യാമുന്നണി സഖ്യവുമെല്ലാം ചൂണ്ടികാട്ടിയായിരുന്നു എൻ ഡി എയുടെയും വോട്ടുപിടുത്തം.


Read Previous

കൊല്ലത്തെ ഇടതുകോട്ടയിൽ ചരിത്രമെഴുതി എൻഡിഎ; കടയ്ക്കലിൽ ബിജെപി അക്കൗണ്ട് തുറന്നു, യുഡിഎഫും മുന്നേറുന്നു

Read Next

കോഴിക്കോട് സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടി; മേയര്‍ സ്ഥാനാര്‍ത്ഥി മുസാഫര്‍ അഹമ്മദ് തോറ്റു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »