ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കൊച്ചി: കൊച്ചി നഗരത്തിലെ രണ്ട് ഹോട്ടലുകളിലെ പൊലീസ് പരിശോധനയില്‍ 6 പേര്‍ കസ്റ്റഡിയില്‍. ഗുണ്ടകള്‍ ഒത്തുകൂടുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മരട് സ്റ്റാച്യൂ ജങ്ഷനിലെ രണ്ട് ഹോട്ടലുകളില്‍ റെയ്ഡ് നടന്നത്.
സിനിമാ കമ്പനിയുടെ ലോഞ്ചിങ് പാര്‍ട്ടിയാണ് നടന്നതെന്നാണ് സംഘാടകര്‍ നല്‍കിയ മൊഴി. തിരുവനന്തപുരം കളിയിക്കാവിള ഭാഗത്ത് നിന്നുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്. ഇവരില്‍ സംശയാസ്പദമായ പശ്ചാത്തലമുള്ള ആറു പേരെ മരട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്തവരില്‍ മൂന്ന് പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. മുഖ്യ സംഘാട കനായ കളയിക്കാവിള സ്വദേശി ആഷ്ലി പൊലീസ് എത്തിയതറിഞ്ഞ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. .
ഇതിനിടെ ഹോട്ടലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് ഒരു തോക്കും പെപ്പര്‍ സ്‌പ്രേയും കത്തിയും പൊലീസ് കണ്ടെടുത്തു. സിനിമാ പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ട കൂട്ടായ്മയാണ് നടന്നതെന്നാണ് കസ്റ്റഡിയിലുള്ളവര്‍ പറയുന്നത്.