കോഴിക്കോട്: കേരളത്തിൽ റംസാൻ ഒന്ന് ചൊവ്വാഴ്ച. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിൽ നാളെ (ചൊവ്വ) റംസാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ എന്നിവർ അറിയിച്ചു.
മാസപ്പിറവി കണ്ടു; കേരളത്തിൽ റമദാൻ വൃതാരംഭം ചൊവ്വാഴ്ച മുതല്‍.
-
ന്യൂസ് ബ്യൂറോ കോഴിക്കോട്
- April 12, 2021
- Kerala
- 0 minute read