പാതിരാ പരിശോധന: സ്ത്രീകളുടെ മുറിയിൽ വനിത പൊലീസ് ഉദ്യോഗ സ്ഥരില്ലാതെ പരിശോധനയ്ക്ക് കയറിയത് തെറ്റ്: പ്രിയങ്ക ഗാന്ധി


വയനാട്: പാലക്കാട്ടെ പാതിരാ പരിശോധനയിൽ പ്രതികരിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. സ്ത്രീകളുടെ മുറിയിൽ വനിത പൊലീസ് ഉദ്യോഗ സ്ഥരില്ലാതെ പരിശോധനയ്ക്ക് കയറിയത് തെറ്റാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരത്തിൽ ഒരു പരിശോധന നടത്തിയതെന്നും നീക്കം അപലപനീയമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. തിരഞ്ഞെടു പ്പിന് മുൻപ് വീണ്ടും വയനാട്ടിൽ പ്രചാരണത്തിനെത്തുമെന്നും പ്രിയങ്ക ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു.’

അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. നുണ പരിശോധനയ്‌ക്ക് ഞാൻ തയ്യാറാണെന്നും പക്ഷേ തന്നോടൊപ്പം മന്ത്രി എം.ബി രാജേഷിനെയും, എ.എ റഹീമിനേയും കൂടി നുണപരിശോധനയ്‌ക്ക് വിധേയരാ ക്കണമെന്നും രാഹുൽ പറഞ്ഞു. രാഹുൽ തുടർച്ചയായി കളവ് പറയുകയാണെന്ന് ഗോവിന്ദൻ രാവിലെ ആരോപിച്ചിരുന്നു. അതിന് മറുപടിയായാണ് രാഹുൽ പ്രതി കരിച്ചത്.


Read Previous

ഉണ്ണികൃഷ്ണന് സഹായവുമായി ഷിഫ മലയാളി സമാജം

Read Next

സ്ഥാനാർത്ഥികള്‍ കണ്ടുമുട്ടി: പരസ്പരം ആശംസ നേർന്ന് പ്രിയങ്കയും മൊകേരിയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »