രഞ്ജിത്ത് രാജിവെച്ച് സംശുദ്ധത തെളിയിക്കണം: സംവിധായകൻ ഭദ്രൻ


കോട്ടയം: നിലവിലെ ചലച്ചിത്ര അക്കാദമി ചെയർമാനും, സംവിധായകനുമായ രഞ്ജിത്തിനെതിരെ ബം​ഗാൾ നടിയുടെ ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ ഭദ്രൻ. തന്റെ സ്ഥാനത്തിരുന്ന് ആരോപണത്തെ നേരിടുന്നത് ശരിയല്ലെന്നും രഞ്ജിത്ത് രാജി വെച്ച് ആരോപണത്തെ നേരിടണമെന്നും ഭദ്രൻ അഭിപ്രായപ്പെട്ടു. അതേസമയം വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കേട്ടത്. രഞ്ജിത്ത് രാജിവച്ച് ആരോപണത്തെ നേരിട്ട് സംശുദ്ധത തെളിയിക്കണമെന്നും ഭദ്രൻ കൂട്ടിച്ചേർത്തു.

എന്നാൽ കേവലമൊരു സംവിധായകനോ തിരക്കഥാകൃത്തോ മാത്രമല്ല അദ്ദേഹം. തീർച്ചയായും ഇരിക്കുന്ന പദവിയുടെ ​ഗൗരവം കൂടി മാനിക്കണം. അതേസമയം സാംസ്കാരിക മന്ത്രി തൊടുത്തുവിടുന്ന ചില വാക്കുകൾ ശോചനീയമാണെന്നും സംവിധായകൻ ഭദ്രൻ പറഞ്ഞു.


Read Previous

‘അത് കള്ളം, എനിക്കും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്; അമ്മ ഇനിയും ഒഴിഞ്ഞു മാറരുത്, നടപടി വേണം’: ഉർവശി

Read Next

രഞ്ജിത്ത് ചെയർമാൻ സ്ഥാനം രാജിവച്ചേക്കും, വാഹനത്തില്‍ നിന്ന് നെയിം ബോര്‍ഡ് മാറ്റി, സര്‍ക്കാര്‍ രാജി ആവിശ്യപ്പെട്ടെന്ന സൂചന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »