ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജീവിതത്തിലെ ചില നിമിഷങ്ങൾ നമുക്ക് അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിക്കുന്നതായിരിക്കും. അത്തരത്തിൽ അവിസ്മരണീയമായ ഒരു കാഴ്ചയ്ക്ക് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ സന്ദർശനത്തിന് എത്തിയ ഒരു കൂട്ടം സഫാരി സഞ്ചാരികൾ സാക്ഷിയായി

ഒരു സീബ്ര കുഞ്ഞ് ജനിച്ചു വീഴുന്നതിന്റെ അപൂര്‍വ്വ ദൃശ്യങ്ങളാണ് ഇവർക്ക് നേരിൽ കാണാനായത്. സഫാരി ഗ്രൂപ്പിലെ അംഗമായ ആമി ഡിപ്പോൾഡ് അവിശ്വസനീയമായ ആ ദൃശ്യം ക്യാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ലോകം മുഴുവൻ അവിസ്മരണീയമായ ആ കാഴ്ചയ്ക്ക് സാക്ഷികളായി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
യാത്രക്കിടയിൽ ഒരു ജിറാഫിനെ കണ്ട സഫാരി സംഘം ആവേശഭരിതരാകുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. എന്നാൽ പെട്ടെന്ന് തന്നെ അവരുടെ ശ്രദ്ധ ജിറാഫിന് തൊട്ട് സമീപത്തായ നിൽക്കുന്ന ഏതാനും സീബ്രകളിലേക്ക് മാറുന്നു. സീബ്ര പ്രസവിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മനസിലായ ആമി ഡിപ്പോൾഡ് ജിറാഫിനോട് റോഡില്‍ നിന്ന് മാറാന്‍ ആവശ്യപ്പെടുകയും സീബ്രയ്ക്ക് അടുത്തേക്ക് വാഹനം ഓടിക്കുകയും ചെയ്യുന്നു.
