Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൂത്തുപറമ്പ് വെടിവയ്പ്പിൽ റവാഡ ചന്ദ്രശേഖറിന് പങ്കില്ല; നിയമനം ചട്ടപ്രകാരം: കെ കെ രാഗേഷ്


കണ്ണൂര്‍: ഡിജിപിയെ നിയമിക്കുന്നത് സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോഗിച്ച് ചെയ്യാൻ കഴിയില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ചട്ടപ്രകാരമാണ് പുതിയ ഡിജിപി യുടെ നിയമനം. വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷമാണ് സർക്കാർ തീരുമാനമെന്നും രാ​ഗേഷ് പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.

കൂത്തുപറമ്പ് വെടിവയ്പ്പിൽ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് കെ കെ രാഗേഷ് പറഞ്ഞു. നാടിനെ കുറിച്ച് അറിയാതെയാണ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ എത്തിയത്. പുതുതായി എ എസ്.പിയായി തലശേരിയിൽ ചുമതല ഏറ്റതേ ഉണ്ടായിരുന്നുള്ളുവെന്നും കൂത്തുപറമ്പ് വെടിവെപ്പ് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഭാഗങ്ങൾ കാണിച്ചു കെ കെ രാഗേഷ് പറഞ്ഞു.

കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾക്കല്ല കണ്ടെത്തലുകൾക്കാണ് പ്രസക്തി. പി ജയരാജൻ മറ്റൊരു നിലപാട് എടുത്തിട്ടില്ല. വാക്കുകൾ മാധ്യമങ്ങള്‍ വക്രീകരിച്ചു. കൂത്തുപറമ്പ് വെടിവെപ്പ് ഗൂഡാലോചനയിൽ റവാഡക്ക് പങ്കില്ല. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ അങ്ങനെ ആണ് പറയുന്നത്. അതിനാൽ വിവാദം ഉണ്ടാകേണ്ട കാര്യമില്ല. പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിഎസ്, നായനാർ സർക്കാരുകളുടെ കാലത്ത് റവാഡ ചന്ദ്രശേഖർ ജോലി ചെയ്തിട്ടുണ്ടെന്നും കെ കെ രാ​ഗേഷ് അഭിപ്രായപ്പെട്ടു.


Read Previous

മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ചനിലയില്‍

Read Next

പൂരം ജനിച്ചൊരുനാട്…; ഇലഞ്ഞിക്കൂട്ടം ബാന്‍ഡ് ലീഡര്‍ അനൂപ് വെള്ളാറ്റഞ്ഞൂര്‍ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »