വീണ്ടും നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം, ബില്യൺ ബീസിനെതിരെ നിരവധി പരാതികൾ


തൃശ്ശുര്‍: തൃശ്ശൂരില്‍ വീണ്ടും നിക്ഷേപ തട്ടിപ്പ്. ഇരിങ്ങാലക്കുടയിലെ ബില്യണ്‍ ബീസ് എന്ന സ്ഥാപനത്തിന്റെ ഉടമകള്‍ നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയെന്ന് പരാതി. വന്‍പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്നും 150 കോടിയോളം രൂപ തട്ടിയെ ടുത്തെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപന ഉടമകള്‍ വിദേശത്തേക്ക് കടന്നതായും നിക്ഷേപകര്‍ പറയുന്നു.

ഒരുകോടി 95 ലക്ഷം രൂപ നിക്ഷേപിച്ച ആളുടെ പരാതിയില്‍ തുടങ്ങിയ അന്വേഷണ മാണ് കോടികളുടെ തട്ടിപ്പ് വെളിപ്പെടാന്‍ വഴിയൊരുക്കിയത്. പരാതിയില്‍ സ്ഥാപന ഉടമകളായ നടവരമ്പ് സ്വദേശി ബിബിന്‍, ഭാര്യ ജയ്ത, ബിബിന്റെ സഹോദരന്‍ സുബിന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ 32 പരാതികളാണ് സ്ഥാപ നത്തിന് എതിരെ ലഭിച്ചിരിക്കുന്നത്. പരാതികള്‍ റൂറല്‍ എസ്പിക്ക് കൈമാറി.

10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം മുപ്പതിനായിരം രൂപ ലാഭവിഹിതവും നല്‍കാമെന്നും, ട്രേഡിങ്ങ് നിക്ഷേപം തുടങ്ങിയയിലൂടെ വന്‍ ലാഭവിഹിതം സ്വന്ത മാക്കാമെന്നും വാഗ്ദാനെ ചെയ്താണ് സ്ഥാപന ഉടമകള്‍ പണം തട്ടിയെടുത്തത്. പ്രതിക ളുടെ അക്കൗണ്ടിലൂടെയാണ് പണം കൈപ്പറ്റിയത്. സംഭവത്തില്‍ പോലീസ് അന്വേ ഷണം ആരംഭിച്ചു.


Read Previous

കുമ്മാട്ടിയും മോഹൻലാൽ ചിത്രവും; അക്കാദമി മ്യൂസിയത്തിൽ 12 ഇന്ത്യൻ ഐക്കണിക്ക് ചിത്രങ്ങൾ

Read Next

ഷാഫി പറമ്പിൽ എം.പി ഇന്ത്യൻ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തി; മക്കയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അടക്കം ചര്‍ച്ചയായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »