മൃതദേഹങ്ങള്‍ തേടി സൂചിപ്പാറയില്‍ എത്തി; ഉള്‍വനത്തില്‍ കുടുങ്ങിയ യുവാക്കളെ എയര്‍ലിഫ്റ്റ് ചെയ്തു


കല്‍പ്പറ്റ: രക്ഷാപ്രവര്‍ത്തനത്തിനായി പോയി സൂചിപ്പാറയില്‍ കുടുങ്ങിയ 3 യുവാക്കളെയും സൈന്യം രക്ഷപ്പെടുത്തി. കാലിന് പരിക്കേറ്റ രണ്ട്യ യുവാക്കളെ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ചൂരല്‍ മലയിലേക്ക് എത്തിച്ചു.

പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്‌സിന്‍ എന്നിവരാണ് ഇന്ന ലെ വൈകീട്ട് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങിയത്. ചാലിയാര്‍ പുഴ കടന്നാണ് ഇവര്‍ വയനാട്ടിലേക്ക് പോയത്. ഇവരില്‍ രണ്ട് പേരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. അവശരായ ഇവരെ സമീപത്തെ ആശുപത്രിയിലെ ത്തിച്ചു.

ഇന്ന് മൃതദേഹങ്ങള്‍ തേടിയെത്തിയവരാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ഒരാള്‍ മറുകരയിലേക്ക് നീന്തിയെത്തി. അതിസാഹസികമായിട്ടാണ് ദൗത്യസംഘം ഇവരെ രക്ഷിച്ചത്. പരിശോധനക്ക് ശേഷം ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇവരില്‍ രണ്ട് പേരുടെ കാലിന് പരിക്കേറ്റിരുന്നു. കൂടാതെ ശക്തമായ മഴയും കോടയും മൂലം ഇവര്‍ അവശരായിരുന്നു. തുടര്‍ന്നാണ് ഇവിടേക്ക് രക്ഷാപ്രവര്‍ത്തകരെത്തുന്നത്. ആദ്യം പൊലിസിന്റെ സംഘമാണ് ഇവിടേക്ക് എത്തിയത്. അവരെ വടം ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെയാണ് എയര്‍ലിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ദുരന്തം നടന്ന അന്നുമുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന യുവാക്കളാണ് ഇവര്‍ മൂവരും.


Read Previous

ദുരിത ബാധിതർക്ക്‌ മുഖ്യമന്ത്രി ഒരു ലക്ഷം നൽകി, ഭാര്യ 33,000 രൂപ; നൂറ് വീടുകൾ വച്ചുതരാമെന്ന് കർണാടക മുഖ്യമന്ത്രി, നൂറ് വീടുകൾ നിർമിച്ചുനൽകുമെന്ന് രാഹുൽ ഗാന്ധി; 25 വീടുകൾ നൽകുമെന്ന് വിഡി സതീശൻ, ശോഭ ഗ്രൂപ്പ് 50 വീടുകൾ, നൂറ് കുടുംബങ്ങൾക്ക് വീട് വയ്ക്കാനുള്ല ഭൂമി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ

Read Next

കല്യാണത്തിനായി കുറച്ചുപണം സമ്പാദിക്കണം; ബിഹാറില്‍ നിന്ന് ജോലിക്കായി എത്തി; ദുരന്തഭൂമിയില്‍ തിരഞ്ഞ് ബന്ധുക്കള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »