നുണപരിശോധനയ്ക്ക് തയ്യാര്‍, മാതാപിതാക്കള്‍ തയ്യാറാണോ?; ഞാന്‍ സുരക്ഷിത’


കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വീണ്ടും ആരോപണങ്ങള്‍ നിഷേധിച്ച് പരാതിക്കാരിയായ യുവതി. താന്‍ സുരക്ഷിതയാണെന്നും തന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും യൂട്യൂബിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയില്‍ യുവതി വെളിപ്പെടുത്തി. സമ്മര്‍ദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത്. ഇക്കാര്യം അമ്മയെ അറിയിച്ചിരുന്നതായും യുവതി പറയുന്നു.

താന്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും തന്റെ മാതാപിതാക്കള്‍ അതിന് തയ്യാറാണോയെന്നാണ് അറിയേണ്ടതെന്നും യുവതി പറഞ്ഞു. താന്‍ പരാതി നല്‍കാത്തതിനാലാണ് ആദ്യം പന്തീരാങ്കാവ് പൊലീസ് കേസ് എടുക്കാതിരുന്നത്. പലഘട്ടത്തിലും ബന്ധുക്കള്‍ ആശയക്കുഴപ്പം ഉണ്ടാക്കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞ് അഭിനയിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. ചാര്‍ജര്‍ കേബിള്‍ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തന്റെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണെന്നും അത് മര്‍ദനമേറ്റതിന്റെതല്ലെന്നും യുവതി പറഞ്ഞു.

കയ്യില്‍ ഉണ്ടായിരുന്ന പരിക്കും റിസപ്ഷന്‍ പാര്‍ട്ടിക്ക് ഡാന്‍സ് കളിച്ചപ്പോള്‍ ഉണ്ടായതാണ്. ഇതാണ് താന്‍ മര്‍ദിച്ചതായി കാണിച്ചുകൊടുത്തത്. അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാന്‍ കഴിഞ്ഞില്ല. അതില്‍ കുറ്റബോധമുണ്ടെന്നും അന്ന് രഹസ്യമൊഴി നല്‍കിയപ്പോള്‍ അച്ഛന്റെ സമ്മര്‍ദ്ദം കാരണം ആണ് കോടതിയോട് കള്ളം പറയേണ്ടി വന്നതെന്നും പുതിയ വീഡിയോയില്‍ യുവതി പറഞ്ഞു.

കേസില്‍ മൊഴി മാറ്റവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ വീഡിയോ ആണിപ്പോള്‍ യുവതി പുറത്തുവിട്ടിരിക്കുന്നത്.തനിക്ക് പരാതിയുണ്ടായിരുന്നില്ലെന്നും രാഹുലേട്ടന്റെ കൂടെ പോകാനാണ് ആഗ്രഹിച്ചിരുന്നതെന്നും വീട്ടുകാര്‍ ഇടപെട്ട് കാര്യങ്ങള്‍ വഷളാക്കുക യായിരുന്നുവെന്നും യുവതി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉള്‍പ്പെടെ പറ്റാവുന്ന രീതിയില്‍ കരഞ്ഞ് അഭിനയിക്കാനാണ് ചെറിയച്ഛന്‍ ഉള്‍പ്പെടെ പറഞ്ഞത്. ആരും തന്നെ തട്ടിക്കൊണ്ടുപോവുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് മാറി നില്‍ക്കുന്നതെന്നും യുവതി പറഞ്ഞു.


Read Previous

തർക്കത്തിനിടെ കത്രിക കൊണ്ട് കുത്തി, യുവാവിന്റെ മരണം കൊലപാതകം, ഭാര്യ അറസ്റ്റിൽ

Read Next

തിരിച്ചറിയാനാകാതെ ഉറ്റവരുടെ മൃദേഹങ്ങൾ; ഞെട്ടൽ മാറാതെ പ്രിയപ്പെട്ടവരും, പ്രവാസലോകവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »