Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആ ‘ഇരുണ്ട കാലം’ ഓർമ്മയുണ്ടോ? യുഡിഎഫിനെതിരെ പുതിയ വെബ്സൈറ്റുമായി എൽഡിഎഫ് രംഗത്ത്.


കൊച്ചി: യുഡിഎഫ് ഭരണകാലമായ പത്ത് വര്‍ഷം മുന്‍പുള്ള കേരളത്തിലെ വിവാദങ്ങള്‍ ഓര്‍മപ്പെടുത്തി തെരഞ്ഞെടുപ്പ് കാംപയിനുമായി എല്‍ഡിഎഫ്. ‘മകനെ തിരിച്ചുവരല്ലേ’ എന്ന പേരില്‍ വെബ് സൈറ്റ് തയ്യാറാക്കിയാണ് പുതിയ ക്യാംപയിന്‍. ഗെയില്‍ പദ്ധതി മുതല്‍ സോളാര്‍ വിവാദം വരെയുള്ള യുഡി എഫ് കാലത്തെ സംഭവങ്ങളെ വിശദമായി ജനങ്ങള്‍ക്ക് മുന്നില്‍ വിണ്ടും അവതരിപ്പിക്കാനാണ് എല്‍ഡി എഫ് സൈബറിടങ്ങളുടെ നീക്കം.

‘ഓര്‍മകള്‍ ഉണ്ടായിരിക്കണം, ഇനി വേണ്ട ആ ഇരുണ്ട യുഡിഎഫ് കാലം’ എന്നാണ് വെബ്‌സൈറ്റ് തുറക്കു മ്പോള്‍ തന്നെ മുന്നിലെത്തുക. 21 ഉപപേജുകളിലായി വിഡിയോ റിപ്പോര്‍ട്ടുകളുടെ യുട്യൂബ് ലിങ്ക് ഉള്‍പ്പെടെ സൈറ്റ് ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നു. പവര്‍കട്ട്, ലോഡ്‌ഷെഡിംഗ്, കെഎസ്ആര്‍ടിസി യിലെ വെല്ലുവിളി, ബാര്‍കോഴ, സോളാര്‍ അഴിമതി തുടങ്ങി വിവാദങ്ങളും വെബ്‌സൈറ്റില്‍ നല്‍കി യിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷ ഭരണത്തിലെ പോരായ്മകളും, ഗെയില്‍ ദേശീയ പാത വികസനം എന്നിവയുടെ ഇപ്പോഴത്തെ സാഹചര്യങ്ങളുമായ താരതമ്യം എന്നിവും വെബ്‌സൈറ്റ് പരാമര്‍ശിക്കുന്നുണ്ട്.

രണ്ട് പേജുള്ള വെബ് സൈറ്റ് ആണ് ക്യാംപയിനിനായി എല്‍ഡിഎഫ് തയ്യാറാക്കിയിരിക്കുന്നത്. ഗെയില്‍ പദ്ധതി മുതല്‍ സോളാര്‍ വരെയുള്ള യുഡിഎഫ് കാലത്തെ വിവാദങ്ങള്‍ അടങ്ങിയ 21 ഉപപേജുകളും വെബ് സൈറ്റിലുണ്ട്. ‘മകനെ തിരിച്ചുവരല്ലേ’ എന്ന തലക്കെട്ടോടെയുള്ള ഓരോന്നും തുറക്കുമ്പോള്‍ വിഷയത്തെപ്പറ്റി തയ്യാറാക്കിയ യൂട്യൂബ് വീഡിയോയും കാണാന്‍ കഴിയും. ‘അനീതിയുടെ കസേരകള്‍ ഇളകും, ഇനി ‘കടക്ക് പുറത്ത്’ കാലം’ എന്ന പേരില്‍ നേരത്തെ യുഡിഎഫ് സൈബര്‍ ക്യാംപയിന്‍ ആരംഭി ച്ചിരുന്നു. ‘പിണറായി സര്‍ക്കാര്‍ കടക്ക് പുറത്ത്- ഇനി 90 ദിനങ്ങള്‍ കൂടി മാത്രം’- എന്നാണ് പോസ്റ്റിലെ വാചകങ്ങള്‍. സര്‍ക്കാരിന് എതിരെയുള്ള ജനവികാരം രേഖപ്പെടുത്താന്‍ അവസരം ഉള്‍പ്പെടെ നല്‍കാന്‍ കഴിയുന്ന വെബ്‌സൈറ്റായിരുന്നു യുഡിഎഫിന് അനുകൂലമായി തയ്യാറാക്കപ്പെട്ടിരിക്കുന്നത്.


Read Previous

“ഭക്തരോട് ക്രൂരത: വനമേഖലയിൽ തീർത്ഥാടകരെ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എട്ടിന്റെ പണി!”

Read Next

ഇടക്കാല തിരഞ്ഞെടുപ്പിൽ ‘ഇംപീച്ച്‌മെന്റ്’ ഭീതി; ട്രംപിനെ കൈവിട്ട് അമേരിക്കൻ ജനത? 53 ശതമാനം അമേരിക്കക്കാരും ട്രംപിനെ എതിർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »