ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലപ്പുറം: മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ലെന്ന സിപിഎമ്മിന്‍റെ രേഖയില്‍ തങ്ങള്‍ക്ക് ഞെട്ടൽ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കാരണം കാലങ്ങളാ യിട്ടുള്ള രഹസ്യ ബന്ധമാണ് ഇതിലൂടെ പുറത്തായത്. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.

ഇപ്പോള്‍ സിപിഎം കണ്ട് പിടിച്ചിരിക്കുന്നത് കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലെയും തീരുമാനങ്ങളെ മറികടന്ന് കൊണ്ട് മോദി സര്‍ക്കാര്‍ ക്ലാസിക് ഫാസിസ്റ്റുകളുമല്ല നവ ഫാസിസ്റ്റുകളുമല്ല എന്നുളളതാണ്. അങ്ങനെയാകാന്‍ സാധ്യതയുണ്ടെന്നാണ് സിപി എമ്മിന്‍റെ കണ്ടുപിടിത്തം. ഫാസിസവുമായി എക്കാലവും കേരളത്തിലെ സിപിഎം സന്ധിചെയ്‌തിട്ടുണ്ട്. മാത്രമല്ല സംഘ്‌പരിവാറുമായിട്ടും സന്ധി ചെയ്‌തിട്ടുണ്ട്.
ഇപ്പോള്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടി മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാറല്ല എന്നൊരു പുതിയ രേഖ അവതരിപ്പിച്ച് മോദി സര്‍ക്കാരുമായി കൈകോര്‍ക്കാനും അവര്‍ക്ക് കീഴടങ്ങാനുമുള്ള സിപിഎം തീരുമാനത്തിന്‍റെ ഭാഗമാണ്. കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ് ഇത് ഉണ്ടാക്കാന്‍ വേണ്ടി നേതൃത്വം കൊടുത്തതും അവരാണ് സംഘ്‌പരിവാര്‍ ഭാണ്ഡവം ആഗ്രഹിക്കുന്നതും.
അതിന്‍റെ പരിണിത ഫലമാണ് മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്നുള്ള വിലയിരുത്തല്‍. ഇടതുപക്ഷ മുന്നണിയില്‍ തന്നെ സിപിഐ അതിശക്തമായി പറയുന്നത് ഇവര്‍ ഫാസിസ്റ്റ് സര്‍ക്കാറാണെന്നാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയും ശക്തമായി പറയുന്നത് മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരാ ണെന്നാണ്.
സിപിഎമ്മിന്‍റെ ഈ കണ്ടുപിടിത്തം സംഘ്‌പരിവാറിന് വിധേയപ്പെട്ട് പ്രവര്‍ത്തിക്കാന്‍ വേണ്ടിയുള്ള തീരുമാനത്തിന്‍റെ ഭാഗമാണ്. ഇത് സംഘ്‌പരിവാറിന് കേരളത്തിലെ സിപിഎം നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണെന്നും വിഡി സതീശന്‍ പറഞ്ഞു.
ആശാവര്‍ക്കര്‍മാരുടെ സമരത്തിലും പ്രതികരിച്ചു: മൂന്ന് മാസത്തെ ഓണറേറിയം ആശവര്‍ക്കര്‍മാര്‍ക്ക് നല്‍കാനുണ്ട്. ഓര്‍ഡര്‍ ഇറക്കിയെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ അത് ഇതുവരെ കിട്ടിയിട്ടില്ല. അത് നല്‍കിയില്ലെന്ന് മാത്രമല്ല അവരെ ധന കാര്യമന്ത്രിയും ആരോഗ്യ മന്ത്രിയും അപമാനിക്കുകയും ചെയ്‌തു. എന്നിട്ട് അതേ മന്ത്രിമാര്‍ കൂടി ഇരുന്ന മന്ത്രിസഭയിലാണ് പിഎസ്‌സി ചെയര്‍മാന്‍റെയും മെമ്പര്‍മാരു ടെയും ശമ്പളം ലക്ഷക്കണക്കിന് രൂപയായി വര്‍ധിപ്പിക്കാനും അവരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തതും.
തങ്ങളുടെ ചോദ്യം താന്‍ വീണ്ടും ആവര്‍ത്തിക്കുന്നു. എന്തിനാണ് ഈ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഈ പാവങ്ങളുടെ സങ്കടം കേള്‍ക്കുകയെന്നതാണോ അതോ ഇരുപതോളം വരുന്ന പിഎസ്‌സി മെമ്പര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുകയെന്നതാണോ? മന്ത്രിമാര്‍ക്ക് കിട്ടുന്നതിന്‍റെ നാലിരട്ടിയായി ഇപ്പോള്‍ പിഎസ്‌സി ചെയര്‍മാന്‍ ലഭിക്കുന്ന ശമ്പളമെന്നും അദ്ദേഹം പറഞ്ഞു. എന്ത് കാര്യത്തിനാണ് ഇവരുടെ ശമ്പളം വര്‍ധിപ്പിച്ചത്.
അഞ്ച് പൈസ ഖജനാവിലില്ലാതെ ജീവനക്കാര്‍ക്ക് പണം കൊടുക്കാനില്ലാതെ സപ്ലൈ യ്‌ക്കോയ്‌ക്ക് പണം കൊടുക്കാനില്ലാതെ ക്ഷേമ പരിപാടികള്‍ നടത്താന്‍ പൈസയി ല്ലാതെ പൈന്‍ഷന്‍ കൊടുക്കാന്‍ പൈസയില്ലാതെ എന്തിനാണിങ്ങനെ ശമ്പളം വര്‍ധിപ്പി ക്കുന്നത്. പാവങ്ങളുടെ ശബ്‌ദം കേള്‍ക്കാന്‍ സര്‍ക്കാരിന് നേരമുണ്ടായില്ലെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
വയനാട് പുനരധിവാസത്തിലും പ്രതികരിച്ചു: ദുരന്തമുണ്ടായിട്ട് ഏഴാം മാസത്തിലേക്ക് കടക്കുകയാണ് അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി എന്താണ് സര്‍ക്കാര്‍ ചെയ്‌തത്? അവിടെ പരിക്ക് പറ്റിയവര്‍ക്കുള്ള ചികിത്സാ സഹായം പോലും നല്‍കുന്നില്ല. ഗുരുതരമായി പരിക്ക് പറ്റിയവര്‍ പോലും സ്വന്തമായി പൈസ കണ്ടെത്തിയാണ് ചികിത്സ നടത്തുന്നത്.
കോടി കണക്കിന് പൈസ സര്‍ക്കാരിന്‍റെ പക്കലുണ്ടായിട്ടും ഇതുവരെ പുനരധി വാസത്തിനുള്ള സ്ഥലം പോലും തീരുമാനിച്ചിട്ടില്ല. 30 ലക്ഷം രൂപയ്‌ക്ക് ആയിരം സ്‌ക്വയര്‍ഫീറ്റ് വീട് വയ്‌ക്കാന്‍ പോയി. അതിപ്പോള്‍ കുറയ്‌ക്കാമെന്നല്ലാം പറയുന്നു.
വീട് നഷ്‌ടപ്പെട്ടവര്‍ക്ക് 10 സെന്‍റ് ഭൂമിയാണ് ആദ്യം സര്‍ക്കാര്‍ വാഗ്‌ദാനം നല്‍കിയത്. എന്നാല്‍ അതിപ്പോള്‍ 5 സെന്‍റായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ എവിടെയാണ് വീട് വയ്‌ക്കുന്നതെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. അത്തരമൊരു സാഹചര്യ ത്തില്‍ കിടപ്പാടം നഷ്‌ടപ്പെട്ടവരെല്ലാം സമരവുമായി രംഗത്തിറങ്ങും. അതിന് ഐക്യ ജനാധിപത്യ മുന്നണിയുടെ പൂര്‍ണമായ പിന്തുണയുണ്ടാകും. എംഎല്‍എ അഡ്വ. സിദ്ധിഖിന്‍റെ നേതൃത്വത്തില്‍ ശക്തമായ സമരമാണ് നടക്കുന്നത്. അത് തിരുവനന്ത പുരത്തേക്ക് വ്യാപിപ്പിക്കും. അതിന് തങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
