Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇടപാടുകാരില്‍ നിന്നും വാങ്ങുന്നത് 3500 രൂപ, പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത് ആയിരം’; മലാപ്പറമ്പ് സെക്‌സ് റാക്കറ്റിന് പിന്നില്‍ കൂടുതല്‍ പേര്‍?


കോഴിക്കോട്: മലാപ്പറമ്പില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത പെണ്‍വാണിഭം  നടത്തിയ സംഘം സ്ത്രീക ളെ എത്തിച്ചത് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന്. ഫ്‌ലാറ്റ് ഉടമയായ ഡോക്ടര്‍ക്ക് പ്രതിമാസം 1.15 ലക്ഷം രൂപയാണ് സംഘം വാടക നല്‍കിയിരുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തതെങ്കിലും 50 ദിവസം മുന്‍പാണ് സ്ത്രീകളെ എത്തിച്ചു തുടങ്ങി യത്. നടത്തിപ്പുകാരെയും ഫ്‌ലാറ്റില്‍ ആവശ്യക്കാരായി എത്തിയവരെയും സ്ത്രീകളെയും നടക്കാവ്  പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്‌ലാറ്റില്‍ പൊലീസ് സംഘം മിന്നല്‍ പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്.

നടത്തിപ്പുകാരിയായ ബിന്ദു നേരത്തെയും അനാശാസ്യകേന്ദ്രം നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവന്‍തിരുത്തി ഉപേഷ് എന്നിവര്‍ പിടിയിലായി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന ഒരു മാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ഫ്‌ലാറ്റ്.

ഇന്നലെ അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. സംഘ ത്തിലെ പെണ്‍കുട്ടികള്‍ക്കായി 3500 രൂപയാണ് ഒരു ഇടപാടുകാരനില്‍നിന്ന് വാങ്ങുന്നതെങ്കിലും 1000 രൂപയാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ശരാശരി 25 ഇടപാടുകാര്‍ ഒരു ദിവസം ഫ്‌ലാറ്റില്‍ എത്തിയിരുന്നു. മറ്റു ജില്ലകളില്‍ ഇവര്‍ക്ക് കേന്ദ്രങ്ങളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.

റിസപ്ഷനിലെത്തിയ പൊലീസ് കൗണ്ടറില്‍ ഇരുന്ന 3 പേരെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. പിന്നീട് എസ്‌ഐ എന്‍.ലീലയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഫ്‌ലാറ്റില്‍ കയറി മുറി തുറക്കുകയായിരുന്നു. ഇതിനിടെ ഒരാള്‍ ഓടിപ്പോയി. മുറിയില്‍ നിന്നു 16,200 രൂപ പൊലീസ് കണ്ടെടുത്തു.


Read Previous

കോഴിക്കോടൻസ് പെരുന്നാൾ ആഘോഷം

Read Next

ട്രംപ്- മസ്‌ക് പോര്; ഇലോൺ മസ്കിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്ത് റഷ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »