
തൃശൂര്‍: കൈക്കൂലി വാങ്ങിയ എംവിഡി ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി വിജിലന്‍സ്. അയ്യന്തോ ളിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ പി കൃഷ്ണകുമാര്‍, കെ ജി അനീഷ് എന്നിവരാണ് പിടിയിലായത്.
കൈക്കൂലി പണമായ എഴുപത്തിയ്യായിരം രൂപ കണ്ടെത്തി. ഡ്രൈവിങ് ടെസ്റ്റ് മൈതാനത്തിനു സമീപം ഡ്രൈവിങ് സ്‌കൂള്‍ ഉടമയില്‍ നിന്ന് വാങ്ങിയ പണമാണിതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡ്രൈവിങ് സ്‌കൂള്‍ മൈതാനത്തും പരിസരങ്ങളിലും വിജിലന്‍സ് സംഘം മിന്നല്‍പരിശോധന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.
ഡ്രൈവിങ് ടെസ്റ്റിന് ആളൊന്നിന് 650 രൂപ കൈക്കൂലി വാങ്ങുന്നതായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് ഡിവൈഎസ്പി ജിംപോളും സംഘവും മിന്നല്‍പരിശോധന നടത്തിയത്.