Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഞങ്ങളുടെ ആളുകള്‍ ചെല്ലുന്നതിനു മുമ്പേ തന്നെ നവീന്‍ബാബുവിന്റെ ഇന്‍ക്വസ്റ്റും. പോസ്റ്റ് മോര്‍ട്ടവും നടത്തി; ഞങ്ങളുടെ ജീവിതം നശിപ്പിച്ചു, ദിവ്യയെ അറസ്റ്റ് ചെയ്‌തേ പറ്റൂ’; ആദ്യ പ്രതികരണവുമായി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ


പത്തനംതിട്ട: ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. ദിവ്യയ്ക്ക് പരമാവധി ശിക്ഷ ലഭിക്കണം. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഞങ്ങളുടെ ആളുകള്‍ ചെല്ലുന്നതിനു മുമ്പേ തന്നെ നവീന്‍ബാബുവിന്റെ ഇന്‍ക്വസ്റ്റും പോസ്റ്റ് മോര്‍ട്ടവും നടത്തി. അതില്‍ വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണെന്നും മഞ്ജുഷ പറഞ്ഞു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മഞ്ജുഷ.

സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗമാണ് നടന്നത്. ആ സംഭവത്തില്‍ കലക്ടര്‍ ഇടപെടേണ്ടതായിരുന്നു. യോഗത്തില്‍ ദിവ്യയെ കൊണ്ടു വന്നിരുത്തി സംസാ രിപ്പിക്കുകയോ, ലോക്കല്‍ ചാനലിനെ കൊണ്ടു വന്ന് റെക്കോര്‍ഡ് ചെയ്യിപ്പിക്കുകയോ ചെയ്തത് ശരിയായില്ല. കലക്ടര്‍ ആയിരുന്നു യോഗത്തിന്റെ അധ്യക്ഷന്‍. കലക്ടര്‍ ഇടപെടേണ്ടതായിരുന്നു. ദിവ്യ പങ്കെടുക്കുമെന്ന കാര്യം കലക്ടര്‍ക്ക് നേരത്തെ അറിയാ മായിരുന്നോ എന്ന ചോദ്യത്തിന്, കലക്ടറേറ്റിലെ ജീവനക്കാരോട് മാധ്യമങ്ങള്‍ അന്വേഷിക്കണം. തനിക്ക് ഇതില്‍ വ്യക്തമായ അറിവില്ല എന്നായിരുന്നു മഞ്ജുഷയുടെ മറുപടി.

ഈ വേദിയിലല്ല അതു സംസാരിക്കേണ്ടതെന്ന് കലക്ടര്‍ക്ക് പറയാമായിരുന്നു. കലക്ടര്‍ക്ക് വേറെ വേദിയൊരുക്കാമായിരുന്നു. റവന്യൂ വകുപ്പില്‍ ഏറ്റവും നല്ലനിലയില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥനായിരുന്നു നവീന്‍ബാബു. ഇക്കാര്യം റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥ ര്‍ക്കെല്ലാം അറിയാം. പമ്പുമായി ബന്ധപ്പെട്ട് തന്നോടൊന്നും പറഞ്ഞിട്ടില്ല. മനപ്പൂര്‍വം ഫയല്‍ താമസിപ്പിച്ചിട്ടില്ലെന്ന് പിന്നീട് തെളിഞ്ഞില്ലേ. നവീന്‍ബാബുവിനെ മരണശേഷം മോശക്കാരനാക്കാന്‍ സോഷ്യല്‍മീഡിയയിലൂടെ ശ്രമിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, അതെല്ലാം നിങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുന്നതല്ലേയെന്ന് മഞ്ജുഷ പ്രതികരിച്ചു.

ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ തീര്‍ച്ചയായും അറസ്റ്റ് ചെയ്‌തേ പറ്റൂ. ആത്മഹ ത്യയെങ്കില്‍ നോട്ട് ഉണ്ടാകേണ്ടതാണ്. പ്രതിയെ തീര്‍ച്ചയായും അറസ്റ്റ് ചെയ്യണം. കേസി ല്‍ പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുന്നതിനായി നിയമപോരാട്ടവുമായി ഏതറ്റം വരെയും പോകുമെന്നും’ നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ ആഗ്രഹിച്ച വിധിയാണെന്ന് നവീന്‍ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. കേസില്‍ ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ തുടക്കം മുതലേ യാതൊരു വിലക്കുമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Read Previous

59000 തൊട്ട് സ്വര്‍ണ വില; വിപണി ഇന്ന് സര്‍വകാല റെക്കോര്‍ഡില്‍

Read Next

ഒമാനിൽ പുതിയ രണ്ട് കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകളുമായി ലുലു എക്സ്ചേഞ്ച്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »