ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടുമെന്ന് യാക്കോബായ സഭ അധ്യക്ഷന്‍ ആബൂണ്‍ മോര്‍ ബാസേലിയോസ് ജോസഫ് ബാവ. സഭയുടെ ദുര്‍ബല നിമിഷത്തില്‍ കൂടെ നിന്നവരെ മറക്കില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഇഷ്ടമാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി യോട് സഭയ്ക്ക് പ്രത്യേക മമതയൊന്നുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് പ്രൊട്ടക്ഷനോടെ പള്ളികള്‍ കയ്യേറുന്ന രീതി നീതികേടാണ്. കോടതിയുടെ പരിഗണന യിലുള്ള വിഷയമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്തിരിക്കുന്ന സമീപനം വളരെ ആശാവഹമാണ്. സഭയ്ക്ക് ദോഷം വരാത്ത രീതിയില്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ഒരു വിഭാഗത്തെ സംരക്ഷിക്കുമ്പോള്‍ മറുവിഭാഗത്തിന് ദോഷം വരാന്‍ നമ്മള്‍ ആഗ്രഹിക്കുകയും ചെയ്യരുത്. നമ്മുടെ കൈവശം ഇരിക്കുന്ന ദേവാലയങ്ങളാണ്. അവിടെ തുടര്‍ന്നും ആരാധിക്കണമെന്നാണ് ആവശ്യം. നഷ്ടപ്പെട്ടുപോയ ദേവാലയങ്ങളിലെ സെമിത്തേരികളില്‍ സംസ്‌കാരത്തിന് ചില നിയന്ത്ര ണങ്ങള്‍ ഉണ്ട്. അതില്‍ വിശ്വാസികള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. അതെല്ലാം പരിഹരിക്കപ്പെടണം.
സഭയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ ആശങ്കയൊന്നുമില്ല. സര്‍ക്കാര്‍ ശരിയായ നിലപാടെടുത്ത് സഭയ്ക്ക് ദോഷം വരാത്ത രീതിയിലുള്ള ശാശ്വത പരിഹാരം കാണുമെന്നാണ് കരുതുന്നത്. അപ്പോള്‍ ഈ തര്‍ക്കത്തിന് പരിഹാരമാകും. ഓര്‍ത്തഡോക്‌സ് സഭയും അത് സ്വാഗതം ചെയ്യുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
