കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പ്; എഎസ്‌ഐ ഉൾപ്പടെ രണ്ടുപൊലിസുകാർ അറസ്റ്റിൽ; ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായും കണ്ടെത്തൽ


അറസ്റ്റിലായ രശ്മിയും പൊലിസുകാരനും

കൊച്ചി: കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലിസുകാര്‍ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ രമേശും പാലാരിവട്ടം സ്റ്റേഷനിലെ സീനിയര്‍ പൊലിസ് ഓഫിസര്‍ ബ്രിജേഷുമാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിനിമിയാണ് ഇരുവരുമെന്നും അനാശാസ്യത്തിലൂടെ പൊലിസുകാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും എഎസ്‌ഐ രമേഷ് നേരത്തെ അച്ചടക്ക നടപടി നേരിട്ടുവെന്നും എസ്എച്ച്ഒ പിഎം രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

‘വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസുകാരെ കേസില്‍ പ്രതി ചേര്‍ത്തതും അറസ്റ്റ് ചെയ്തതും. അനാശാസ്യ കേന്ദ്രത്തിന്റെ മുഖ്യസൂത്രധാരന്‍ രശ്മിയെന്ന ഒരു സ്ത്രീയാണ്. അവരുടെ കീഴിലാണ് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതെന്നും കസ്റ്റമേഴ്‌സിനെ അവര്‍ കണ്ടെത്തിയ ശേഷം പെണ്‍ കുട്ടികളുടെ ഫോട്ടോ അയച്ചുകൊടുത്ത് കച്ചവടം ഉറപ്പിക്കുകയായിരുന്നു രീതി. കടവന്ത്രയിലെ ലോഡ്ജി ല്‍ തന്നെയായിരുന്നു രശ്മിയും സഹായിയും താമസിച്ചിരുന്നത്. ഹോട്ടലിലെ 103ാം നമ്പര്‍ മുറിയാണ് അനാശാസ്യത്തിനായി ഉപയോഗിച്ചത്’ എസ്എച്ച്ഒ രതീഷ് പറഞ്ഞു.

ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന നടത്തിയതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഡ്രീംലാന്‍ഡ് റസിഡന്‍സിയെന്ന ലോഡ്ജില്‍ നിന്ന് ഉടമസ്ഥനും അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയും പൊലീസ് പിടിയിലായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതില്‍ നിന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തേക്ക് വരുന്നത്.

തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇരുവരെയും കസറ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പൊലീസു കാര്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. സംഭവത്തില്‍ കുടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതും പൊലിസ് പരിശോധിക്കുന്നു.


Read Previous

കൊച്ചിയിൽ ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം; എട്ടു യുവതികൾ ഉൾപ്പടെ 12 പേർ പിടിയിൽ; ഉടമയുടെ ഒരു അക്കൗണ്ടിൽ എത്തിയത് ഒരുകോടി 68ലക്ഷം രൂപ

Read Next

സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ചന്ദ്രനിൽ ഇന്ത്യൻ പതാക പറക്കും; ശുക്രനിൽ പര്യവേഷണം ഉടൻ’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »