Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം; 41 ദിവസത്തെ ജയിൽവാസം അവസാനിക്കുന്നു


കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുക യായിരുന്നു. അറസ്റ്റിലായി 41 ദിവസമാണ് തന്ത്രി കണ്ഠരര് രാജീവര് ജയിലില്‍ കഴിഞ്ഞത്.

പ്രഥമദൃഷ്ട്യാ തന്ത്രിക്ക് ശബരിമല സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി വിലയിരുത്തൽ. തന്ത്രിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചുകൊണ്ടാണ് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

90 ദിവസത്തിന് മുമ്പ് ജാമ്യം നേടി പുറത്തിറങ്ങുന്ന രണ്ടാമത്തെ പ്രതിയാണ് കണ്ഠരര് രാജീവര്. ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനാണ് ആദ്യം ജാമ്യം ലഭിച്ചത്. കേസില്‍ ജാമ്യം ലഭിച്ച മറ്റുപ്രതികളെല്ലാം അറസ്റ്റിലായി 90 ദിവസം പിന്നിട്ടശേഷം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.

തന്ത്രിക്ക് സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക പങ്കുണ്ടെന്നും, ജാമ്യം അനുവദിക്കരുതെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പ ത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.

നേരിട്ട് മറ്റു പ്രതികള്‍ ചെയ്തതുപോലെ ഭരണസംവിധാനത്തെ അട്ടിമറിച്ച് സ്വര്‍ണപ്പാളികള്‍ കൊടുത്തു വിടാനുള്ള തീരുമാനത്തില്‍ ഇടപെട്ടിട്ടില്ല, തന്ത്രി എന്ന നിലയില്‍ അനുജ്ഞ നല്‍കുക മാത്രമാണ് ചെയ്തത്. അതിനെ അഴിമതിയുടെ പട്ടികയില്‍ പെടുത്താന്‍ കഴിയില്ലെന്നും തന്ത്രിയുടെ അഭിഭാഷകന്‍ വാദിച്ചു. ആ വാദം കോടതി അംഗീകരിച്ചു. തന്ത്രിക്ക് മുമ്പേ അറസ്റ്റിലായ എ പത്മകുമാര്‍ അടക്കം ഇപ്പോഴും ജയിലില്‍ തുടരുകയാണ്.

Sabarimala gold heist case: Thanthri Kandararu Rajeevar gets bail; 41 days of jail time ends


Read Previous

റമദാൻ റിവാർഡ്‌സ്: ആകർഷകമായ ഓഫറുകളും റമദാൻ ഗിഫ്റ്റ് കാർഡുകളും പ്രഖ്യാപിച്ച് അൽ വഫ

Read Next

ഉപരോധങ്ങളും പുതിയ കരാറുകളും: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 80 ശതമാനത്തോളം കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »