ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

എറണാകുളം, കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് പരിഗണിച്ച ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി.) കേസിൽ കൂടുതൽ അന്വേഷണം നടത്താൻ ഒരു മാസം കൂടി സമയം നീട്ടിനൽകി. കോടതി സ്വമേധയാ എടുത്ത ഹർജിയാണ് ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിച്ചത്.
കേസ് പരിഗണിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘത്തലവൻ എസ്.പി. ശശിധരൻ നേരിട്ട് കോടതിയിൽ ഹാജരായി നിലവിൽ കേസിൽ നടന്ന അന്വേഷണത്തിൻ്റെ വിശദമായ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കാൻ കോടതി തീരുമാനമെടുത്തത്. അതേസമയം, സ്വർണക്കവർച്ചാ കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ് മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിച്ചു. കേസിൽ ഇ.ഡി. അന്വേഷണം തുടരുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് കോടതി വ്യക്തമാക്കി.
എന്നാൽ, കേസ് രേഖകൾ വേണമെന്ന ഇ.ഡി.യുടെ ആവശ്യം വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകി. രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് ഇ.ഡി. മജിസ്ട്രേറ്റ് കോടതി യിൽ പുതിയ അപേക്ഷ സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതോടെ അന്വേഷണ ത്തിന് കൂടുതൽ സമയം ലഭിച്ച സാഹചര്യത്തിൽ കേസിൽ കൂടുതൽ വ്യക്തത വരുത്താൻ സാധിക്കു മെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
കേസിൽ ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വ്യക്തമായ പങ്കുണ്ടെന്നതിൻ്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നാണ് സൂചന. കേസിൽ പ്രതിപ്പട്ടികയിലുള്ള അന്നത്തെ ദേവസ്വം കമ്മീഷണർ, തിരുവാഭരണം കമ്മീഷണർ എന്നിവരു ൾപ്പെടെയുള്ള ദേവസ്വം ഉദ്യോഗസ്ഥർ കവർച്ചയിൽ പങ്കാളികളാണെന്ന് സൂചന നൽകുന്നതാണ് റിപ്പോർട്ട്.
മുൻ കമ്മീഷണർ എൻ. വാസുവാണ് സ്വർണ്ണപ്പാളിയെ രേഖകളിൽ ചെമ്പ് എന്ന് രേഖപ്പെടുത്തിയത്, ഇത് ബോർഡിൻ്റെ അറിവോടെയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ സൂചനയുണ്ട്. പ്രധാന പ്രതിയായ ഉണ്ണികൃ ഷ്ണൻ പോറ്റി ദേവസ്വം ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്നും, 2019-ൽ ദ്വാരപാലക വിഗ്രഹങ്ങ ൾ സ്വർണ്ണം പൂശുന്നതിനായി നൽകിയപ്പോൾ ഏകദേശം 4.5 കിലോഗ്രാം സ്വർണം അപ്രത്യക്ഷമായതാ യും റിപ്പോർട്ടിൽ പറയുന്നു.
മോഷ്ടിച്ച സ്വർണപ്പാളികൾ ചെന്നൈയിൽ വെച്ച് വേർതിരിച്ച ശേഷം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരി യിലെ സ്വർണ്ണവ്യാപാരിയായ ഗോവർധന് വിറ്റു. ഇതുമായി ബന്ധപ്പെട്ട് സ്വർണവ്യാപാരി ഗോവർധൻ എസ്.ഐ.ടി.ക്ക് മൊഴി നൽകിയിട്ടുണ്ട്. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ സ്വര്‍ണ ക്കൊള്ളയ്ക്ക് ഒത്താശ ചെയ്തെന്നും വ്യക്തമാക്കി എസ്ഐടി റിമാന്‍ഡ് റിപ്പോര്‍ട്ടും കീഴ്ക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
എൻ. വാസുവിന് ജാമ്യമില്ല, ഹര്‍ജി തള്ളി
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ. വാസുവിന് തിരിച്ചടി. അദ്ദേഹം സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കേസ് കഴിഞ്ഞയാഴ്ച വിശദമായി വാദം കേട്ട ശേഷം വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
വാസുവിന് ജാമ്യം അനുവദിക്കുന്നതിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ശക്തമായി എതിർത്തിരുന്നു. സ്വർണക്കൊള്ളയിൽ വാസുവിന് നേരിട്ട് പങ്കുണ്ടെന്നായിരുന്നു അന്വേഷണസം ഘത്തിൻ്റെ പ്രധാന കണ്ടെത്തൽ. ഈ വാദങ്ങൾ പരിഗണിച്ചാണ് കോടതിയുടെ നിർണ്ണായക നടപടി.
അതേസമയം, സ്വർണപ്പാളികൾ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ട തിൽ തനിക്ക് പങ്കില്ലെന്നായിരുന്നു എൻ. വാസു കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. സ്വർണപ്പാളികൾ കൈമാറിയത് താൻ വിരമിച്ച ശേഷമാണ്. പാളികൾ കൈമാറ്റം ചെയ്യാൻ ബോർഡിൻ്റെ ഉത്തരവ് ഇറങ്ങി യപ്പോഴും താൻ ചുമതലയിൽ ഉണ്ടായിരുന്നില്ലെന്നും വാസു കോടതിയെ അറിയിച്ചു.
എന്നാൽ, എൻ. വാസുവിൻ്റെ ഈ വാദങ്ങളെ വിജിലൻസ് കോടതി അംഗീകരിച്ചില്ല. സ്വർണക്കവർച്ചയു മായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് നേരത്തെ എസ്.ഐ.ടി. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും സൂചന നൽകിയിരുന്നു.
