Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇസ്ലാമിന്റെ പുരോഗമന ആശയങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തിയത് സമസ്ത’; ‘കോണ്‍ഫ്‌ളൂവന്‍സ്’ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി


തിരുവനന്തപുരം: സമസ്ത (Samastha)കേരള ജംഇയത്തുല്‍ ഉലമയുടെ ചരിത്രം, കേരളത്തിന്റെ സാമൂ ഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളുമായി ഇഴചേര്‍ന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തിറക്കിയ സമസ്തയെക്കുറിച്ചുള്ള കോഫി ടേബിള്‍ പുസ്തകമായ കോണ്‍ഫ്‌ളൂവന്‍സ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി.

സമൂഹങ്ങളെ പരിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നിരവധി സംഘടനകള്‍ രൂപീക രിച്ചു. കാലവുമായി പൊരുത്തപ്പെടാത്തതോ ഇടുങ്ങിയ ചിന്താഗതി മൂലമോ അവയില്‍ പലതും നില വില്ലാതായി. എന്നാല്‍ സമസ്തയ്ക്ക് ഒരു നൂറ്റാണ്ടോളം ശക്തമായി തുടരാന്‍ കഴിഞ്ഞു. അതിന്റെ ആശയങ്ങള്‍ ലോകത്തെ പ്രകാശിപ്പിച്ചു. മുസ്ലീം സമൂഹം അവഗണന നേരിട്ട ഒരു സമയത്താണ് സമസ്ത ഉത്ഭവിച്ചത്. ഇസ്ലാമിന്റെ പുരോഗമന ആശയങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തിയത് സമസ്തയാ ണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. അതേസമയം, ഭൂരിപക്ഷ വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് പരിഹരിക്കാനും കഴിയില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള ആക്രമണങ്ങള്‍ക്ക് തുല്യമാ ണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സമസ്ത വിദ്യാഭ്യാസ മേഖലയ്ക്ക് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മലപ്പുറത്തു നിന്നും മലബാറില്‍ നിന്നുമുള്ള ധാരാളം വിദ്യാര്‍ഥികള്‍ രാജ്യത്തെ ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് സമസ്തയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമസ്ത യോ അതിന്റെ പോഷക സംഘടനകളോ ഒരിക്കലും സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്ന പ്രവര്‍ത്തന ങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചില ആദര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് സമസ്ത പ്രവര്‍ത്തിക്കുന്നത്. കൂടാതെ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി എപ്പോഴും നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കു കയും ചെയ്യുന്നു. സാമൂഹിക ഐക്യത്തെ ബാധിക്കുന്ന ഒരു പ്രവര്‍ത്തനത്തിലും ഞങ്ങള്‍ ഒരിക്കലും ഏര്‍പ്പെട്ടിട്ടില്ല. അതുകൊണ്ടാണ് സംഘടനയ്‌ക്കെതിരെ ഒരു കേസോ ആരോപണമോ പോലും ഉണ്ടാകാ ത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമസ്ത ട്രഷറര്‍ പി പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് സ്വാഗതം പറഞ്ഞു. കോഴിക്കോട് ഖാസി സയ്യിദ് മുഹ മ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ വെര്‍ച്വല്‍ സന്ദേശം നല്‍കി. കായിക മന്ത്രി വി അബ്ദുറഹ്മാന്‍ പുസ്തകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് റസിഡന്റ് എഡിറ്റര്‍(കേരള) കിരണ്‍ പ്രകാശ് ആമുഖ പ്രഭാഷണം നടത്തി. സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ എം പി പ്രശാന്ത് പുസ്തകം പരിചയപ്പെടുത്തി. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, മുശാവറ അംഗങ്ങളായ വക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പി എം അബ്ദുസലാം ബാഖവി, അസ്ഗറലി ഫൈസി പട്ടിക്കാട്, ടിഎന്‍ഐഇ ജനറല്‍ മാനേജര്‍ പി വിഷ്ണുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.


Read Previous

ഹെലികോപ്റ്റര്‍ സഹായത്തോടെ അതിസാഹസികമായി ‘വാന്‍ ഹായ് 503’ല്‍ ഇറങ്ങി; കപ്പലിനെ വലിച്ചു നീക്കാന്‍ ശ്രമം

Read Next

പ്രവാസികൾക്ക് യാത്രക്ക് മുൻപ് എക്സിറ്റ് പെർമിറ്റ് നിർബന്ധം, കുവൈത്തിൽ നിയമം ഉടൻ പ്രാബല്യത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »