Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിമർശനവുമായി സമസ്ത മുഖപത്രം ‘അയ്യപ്പസംഗമത്തിൽ തെളിഞ്ഞത് സർക്കാരിന്റെ കറകളഞ്ഞ വർഗീയമുഖം, സമുദായനേതാക്കളുമൊത്തുള്ളത് അപകടകരമായ കളി


കോഴിക്കോട്: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. അയ്യപ്പസംഗമത്തിന്റെ പേരിൽ തെളിഞ്ഞത് സർക്കാരിന്റെ കറകളഞ്ഞ വർഗീയമുഖമാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തിൽ ആരോപിച്ചു.

മതേതരമനസുകളെ മുറിവേൽപ്പിക്കുന്ന സമുദായനേതാക്കളുമൊത്തുള്ള അപകടകരമായ കളികളാണ് പിണറായി സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഏതു വൈതാളികരെ കൂട്ടുപിടിച്ചും തുടർഭരണം ഉറപ്പാക്കാനുള്ള അതിമോഹത്തിലാണ് സർക്കാരെന്നും സമസ്ത മുഖപത്രി വിമർശിച്ചു.

ഈ നിലപാട് മതേതരമൂല്യങ്ങളുടെ അടിവേരിളക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞുകൊടുക്കണമെന്നും മുഖപത്രം ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിനെതിരെ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ കൂട്ടാളി.

ആഗോള അയ്യപ്പ സംഗമത്തിന് യോഗി ആദിത്യനാഥിനെ ക്ഷണിച്ചത് ഏതുതരം ഭൗതികവാദമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിശദീകരിക്കണമെന്നും സുപ്രഭാതം ആവശ്യപ്പെട്ടു. അയ്യപ്പസംഗമത്തിനെത്തിയില്ലെങ്കിലും ആശംസാകുറിപ്പ് അയക്കാന്‍ ആദിത്യനാഥോ, അത് വേദിയില്‍ വായിക്കാന്‍ ‘ഇടതു മതേതര മന്ത്രി’യോ മറന്നില്ലെന്നതും ശ്രദ്ധേയമാണെന്നും പത്രം വിമർശിച്ചു.

സമദൂരവും ശരിദൂരവുമൊക്കെ കൈയൊഴിഞ്ഞ് നായർ സർവീസ് സൊസൈറ്റി (എൻ എസ് എസ്) ഇടതുചേരിയിലേക്ക് അകലം കുറയ്ക്കുന്നുവെന്നും മുഖപത്രം വിമർശിച്ചു. ‘സമദൂരവും ശരിദൂരവുമൊക്കെ കൈയൊഴിഞ്ഞ് ഇടതുചേരിയിലേക്ക് അകലം കുറയ്ക്കാനുള്ള സുകുമാരന്‍ നായരുടെ താല്‍പര്യങ്ങളെ കുറ്റം പറയുന്നില്ല.

ഏത് കക്ഷിക്ക് കൂറുപ്രഖ്യാപിക്കണമെന്നതും ആര്‍ക്കു വോട്ടു ചെയ്യണമെന്നതുമൊക്കെ അതതു സംഘടനകളുടെയും വ്യക്തികളുടെയും അവകാശമാണ്. എന്നാല്‍ ജാതി സംവരണത്തില്‍ ഉള്‍പ്പെടെ മനുഷ്യവിരുദ്ധ, വരേണ്യനിലപാടുകള്‍ മുറുകെപ്പിടിക്കുന്നവരെ കൂടെക്കൂട്ടണോ എന്ന്, മസ്തകത്തില്‍ മതനിരപേക്ഷത തിടമ്പേറ്റിയ ഇടതുകക്ഷികളെങ്കിലും രണ്ടുവട്ടം ആലോചിക്കേണ്ടതാണ്. വിവിധ ജാതികള്‍ തമ്മിലുള്ള സ്പര്‍ധയ്ക്കും വര്‍ഗീയതയ്ക്കും കാരണമാകും എന്നതിനാല്‍ ജാതി സെന്‍സസ് അനുവദിക്കരുതെന്നാണ് എന്‍ എസ് എസിന്റെയും സുകുമാരന്‍ നായരുടെയും നിലപാട്. ഈ നിലപാടിനോട് തരിമ്പും യോജിപ്പില്ലെന്നാണ് ഇവിടുത്തെ ഇടതുപക്ഷവും യു ഡി എഫും നിരന്തരം പറയുന്നത്. ജാതി സെന്‍സസ് ഉടന്‍ നടപ്പാക്കണമെന്നാണ് കോണ്‍ഗ്രസും സി.പി.എമ്മും ദേശീയതലത്തിലുള്‍പ്പെടെ പറയുന്നത്.

ഇതരജാതികളില്‍പെട്ടവരും മറ്റു മതങ്ങളില്‍ പെട്ടവരും കാലങ്ങളായി അനര്‍ഹമായ അവകാശാധികാരങ്ങളില്‍ അടയിരിക്കുന്നുവെന്നാണല്ലോ സുകുമാരന്‍നായര്‍ പറയുന്നത്. അതില്‍ വാസ്തവമുണ്ടോ എന്നെങ്കിലും ബോധ്യമാവാന്‍ ജാതി സെന്‍സസ് അനിവാര്യമല്ലേ’. – എന്നും മുഖപ്രസംഗത്തിൽ ചോദ്യമുണ്ട്. വരേണ്യനിലപാടുകൾ മുറുകെപ്പിടിക്കുന്നവരെ കൂടെക്കൂട്ടണോയെന്ന് ഇടതുകക്ഷികൾ ആലോചിക്കണമെന്നും സുപ്രഭാതം ആവശ്യപ്പെട്ടു.

വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന ബോധ്യം കുറച്ചുകാലമായി കേരളത്തിലെ സി പി എമ്മിനുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍തന്നെ മുമ്പ് അക്കാര്യം വ്യക്തമാക്കിയതുമാണ്.

അപ്പോഴും തങ്ങളുടെ വര്‍ഗരാഷ്ട്രീയവും പ്രായോഗിക രാഷ്ട്രീയവും മതനിരപേക്ഷ ഉള്ളടക്കത്താല്‍ ഭദ്രമാണെന്ന് തോന്നിപ്പിക്കാന്‍ സി പി എമ്മിന്, വിശിഷ്യാ പിണറായി സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എന്നാല്‍, എത്ര വെള്ളപൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി ഒരുനാള്‍ തെളിഞ്ഞുവരുമെന്നതാണ് കണ്‍മുന്നിലെ യാഥാര്‍ഥ്യം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സര്‍ക്കാര്‍ വിലാസം പരിപാടിയായ ആഗോള അയ്യപ്പസംഗമവും അതുവഴി മത സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളിയും’.- എന്നും സമസ്ത മുഖപത്രം വിമർശിച്ചു.


Read Previous

സ്വയംതൊഴിൽ പ്രോത്സാഹനത്തിനായി 75ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പതിനായിരം രൂപ എത്തിക്കും ബീഹാറിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് എൻഡിഎ

Read Next

എയിംസ് കേരളത്തിൽ എവിടെയും സ്ഥാപിക്കാമെന്ന് ബിജെപി നിലപാട്’ സുരേഷ് ഗോപിയെ തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »