മുഖ്യമന്ത്രിയുടെ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സംഘ്പരിവാര്‍ അജണ്ട; പൊലീസ് അടിമക്കൂട്ടമായി മാറിയെന്ന് വിഡി സതീശന്‍


കണ്ണൂര്‍: സ്വര്‍ണക്കടത്തിനെ കുറിച്ച് മുഖ്യമന്തി നടത്തുന്ന പ്രചരണങ്ങള്‍ക്കു പിന്നില്‍ സംഘ് പരിവാര്‍ അജന്‍ഡയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 21ന് നടത്തിയ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും അതിനുശേഷം നാഥനില്ലാത്ത രീതിയില്‍ വന്ന അഭിമുഖവും പിന്നീട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളന ത്തിലും ഒരേ കാര്യങ്ങള്‍ തന്നെയാണ് പറയുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതി തയ്യാറാക്കിയതാണിത്. യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണ് ഇടതു സ്വതന്ത്ര എംഎല്‍എയായ പി വി അന്‍വറും പറയുന്നത്. മുഖ്യമന്ത്രി യുടെ ഓഫിസിന് സ്വര്‍ണ ക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പെ പറഞ്ഞിരുന്നു. അതു തന്നെയാണ് അന്‍വര്‍ ഇപ്പോള്‍ പറയുന്നതെന്ന് സതീശന്‍ പറഞ്ഞു.

അന്‍വറിനെ പിന്‍തുണയ്ക്കുന്നത് ഞങ്ങള്‍ക്കെതിരെ നേരത്തെ അക്രമം നടത്തിയ സിപിഎംസൈബര്‍ ഹാന്‍ഡിലുകളാണ്. അവരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പിന്തുണ അന്‍വറിനുണ്ട്. നിയമസഭയില്‍ അന്‍വര്‍ എവിടെ ഇരിക്കുമെന്ന ചോദ്യത്തില്‍ പ്രസക്തിയില്ല സ്വതന്ത്ര എംഎല്‍എ മാര്‍ ഇരിക്കേണ്ടിടത്ത് അന്‍വര്‍ ഇരിക്കും. പ്രതി പക്ഷ നിരയില്‍ അദ്ദേഹം ഇരിക്കുമോയെന്ന ചോദ്യം അപ്രസക്തമാണെന്നും സതീശന്‍ പറഞ്ഞു.

ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ നവകേരള യാത്രയുടെ ബസിന് കരിങ്കൊടി പ്രതി ഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചത് എല്ലാവരും കണ്ടതാണ്. പൊലിസ് കസ്റ്റഡിയിലെടുത്തവരെയാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ തല്ലിച്ചതച്ചത്. ഇവരെ കുറ്റവിമുക്തരാക്കി ക്‌ളീന്‍ ചിറ്റ് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണ്. ഇതാരും അംഗീക രിക്കില്ല. ഈ നാട്ടില്‍ നിയമസംവിധാനമൊക്കെ കാറ്റില്‍ പറത്തിയിരിക്കുകയാണ്. കുറ്റകൃത്യം ചെയ്തവര്‍ ശിക്ഷിക്കപ്പെടുന്നില്ല. പൊലിസ് മുഖ്യമന്ത്രിയുടെ ഓഫിസിലെ പവര്‍ ഗ്രൂപ്പ് എഴുതി നല്‍കുന്നത് അതേപടി ചെയ്യുന്ന അടിമക്കൂട്ടമായി മാറി കഴിഞ്ഞു.

നീതിന്യായ വ്യവസ്ഥ തകര്‍ത്ത മുഖ്യമന്ത്രി രാജിവയ്ക്കണം. ഡോ. എംകെ മുനീറി നെതിരെ ഡിവൈഎഫ്‌ഐ നേതാവ് ഉയര്‍ത്തിയ സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ആരും വിശ്വസിക്കില്ലെന്നും അദ്ദേഹത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


Read Previous

കേസിൽ കുടുക്കിയാലും ജയിലിൽ അടച്ചാലും അർജുന്റെ കുടുംബത്തോടൊപ്പം’; മാധ്യമങ്ങൾക്ക് മുമ്പിൽ വിതുമ്പി മനാഫ്

Read Next

സര്‍ക്കാരിന് പിആര്‍ ഏജന്‍സി ഇല്ല; അന്‍വറിന് ദുഷ്ടലാക്ക്; മുഖ്യമന്ത്രി ചിരിച്ചാലും ഇല്ലെങ്കിലും കുറ്റം; എംവി ഗോവിന്ദന്‍; പൊലീസിന് സിപിഎം പ്രശംസ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »