പ്രതിഷേധം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതി, ആ നില്‍പ്പു കണ്ടപ്പോള്‍ അറപ്പു തോന്നി: ‘പട്ടിപ്രയോഗ’ത്തില്‍ എന്‍ എന്‍ കൃഷ്ണദാസ്


പാലക്കാട്: പ്രതികരണം തേടിയ മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ്. മാധ്യമ പ്രവര്‍ത്തകരെ പട്ടികള്‍ എന്ന് വിളിച്ചത് വളരെ ആലോചിച്ച് പറഞ്ഞതാണെന്നും കൊതിമൂത്ത നാവുമായി നില്‍ക്കുന്നവരെയാണ് വിമര്‍ശിച്ചതെന്നും എന്‍ എന്‍ കൃഷ്ണദാസ് പ്രതികരിച്ചു.

പ്രതിഷേധം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതിയെന്നും ആരെയും പേരെടുത്ത് പറഞ്ഞി ട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യു ജെയോട് കഴിഞ്ഞ കുറച്ച് നാളായി പരമപുച്ഛമാണെന്നും അദ്ദേഹംപ്രതികരിച്ചു.

ഉറച്ച ബോധ്യത്തില്‍ തന്നെയാണ് പറഞ്ഞതെന്നും കൃഷ്ണദാസ് മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുല്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയായിരുന്നു ഇന്നലെ എന്‍ എന്‍ മാധ്യമങ്ങളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.

ഷുക്കൂറുമായി പുറത്തിറങ്ങിയ എന്‍എന്‍ കൃഷ്ണദാസിനോട് പ്രതികരണം തേടിയപ്പോ ഴായിരുന്നു അധിക്ഷേപ പരാമര്‍ശം. ഇറച്ചിക്കടക്ക് മുമ്പില്‍ പട്ടികള്‍ നിന്നത് പോലെ ഷുക്കൂറിന് വീടിന് മുന്നില്‍ രാവിലെ മുതല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നായി രുന്നു പരാമര്‍ശം.


Read Previous

കൃഷ്ണദാസിന്റെ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് സരിന്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥന

Read Next

ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം, ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »