സച്ചിദാനന്ദം കാവ്യോത്സവം ഇരിങ്ങാലക്കുടയില്‍; നൂറിലേറെ എഴുത്തുകാര്‍ പങ്കെടുക്കും


തൃശൂര്‍: കവി കെ സച്ചിദാനന്ദന് സഹൃദയരും സഹയാത്രികരും ശിഷ്യരും സാംസ്‌കാ രിക പ്രവര്‍ത്തകരും ചേര്‍ന്നു നല്കുന്ന സ്‌നേഹാദരമായി ‘സച്ചിദാനന്ദം കാവ്യോത്സവം’ സെപ്തംബര്‍ 7, 8 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടക്കും. ഇരിങ്ങാ ലക്കുട പൗരാവലിയും ക്രൈസ്റ്റ് കോളജും കാവ്യശിഖ ഉള്‍പ്പെടെയുള്ള മുപ്പതോളം സാംസ്‌കാരിക സംഘടനകളും സ്ഥാപനങ്ങളുമാണ് ആതിഥേയത്വം വഹിക്കുന്നത്.

എട്ടന് മന്ത്രി ഡോ.ആര്‍. ബിന്ദുവിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന കാവ്യമഹോത്സവം എം.മുകുന്ദന്‍, സാറാ ജോസഫ്, പ്രൊഫ.കെ.വി.രാമകൃഷ്ണന്‍,സുനില്‍ പി ഇളയിടം, അശോകന്‍ ചരുവില്‍,ടി.ഡി.രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

ഫാ.ജോയ് പീനിക്കപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണവും ഫാ.ജോളി ആന്‍ഡ്രൂസ്, ഫാ.ടെ ജി കെ.തോമസ്, പ്രൊ.കെ.ജെ.ജോസഫ് എന്നിവര്‍ ഗുരു വന്ദനം നടത്തുകയും ചെയ്യും. സച്ചിദാനന്ദന്റെ പുതിയ പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. സി.പി. അബൂബക്കര്‍, മുരളി ചീരോത്ത്, കരിവെള്ളൂര്‍ മുരളി,ഷീജ വക്കം, വി എസ്.ബിന്ദു, വിജയരാജമല്ലിക, വി.ഡി.പ്രേം പ്രസാദ്, എം എന്‍ വിനയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഏഴാം തിയ്യതി ഒരു മണിക്ക് നടക്കുന്ന ‘കവിതയുടെ കലാശങ്ങള്‍’ എന്‍.എസ്.മാധവന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. സാവിത്രി ലക്ഷ്മണന്‍ മുഖ്യപ്രഭാഷണം നടത്തും.


Read Previous

അറിവിന്‍റെ പ്രകാശം പരത്തി അവര്‍…; അറിയാം ഇന്ത്യന്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അധ്യാപകരെ, അധ്യാപക ദിനം നമുക്ക് ആദരവോടെ സ്‌മരിക്കാം.

Read Next

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; വനിതാ ജഡ്‌ജി അടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »