Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സതീഷ് സൈക്കോ, എപ്പോഴും വീഡിയോ കോൾ വിളിക്കും; ആരും നോക്കാനോ, ആരോടും സംസാരിക്കാനോ പാടില്ല, ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു; സ്ത്രീധനത്തിന്റെ പേരിലും പീഡിപ്പിച്ചുവെന്ന് കുടുംബം


കൊല്ലം: വിവാഹം കഴിച്ച നാള്‍ മുതല്‍ മകള്‍ക്ക് സ്വസ്ഥത ഉണ്ടായിരുന്നില്ലെന്ന് ഷാര്‍ജയിലെ ഫ്‌ലാറ്റിനു ള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ അമ്മ. സതീഷില്‍ നിന്നും ക്രൂരപീഡനമാണ് അതുല്യയ്ക്ക് ഏല്‍ക്കേണ്ടി വന്നത്. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ താങ്ങാനാകാതെ വന്നപ്പോള്‍ മകളോട് ബന്ധം ഉപേക്ഷിക്കാന്‍ പറഞ്ഞിരുന്നുവെന്നും അമ്മ പറയുന്നു.

സതീഷ് സംശയരോഗിയായിരുന്നു. സൈക്കോപോലെയാണ് അവന്റെ പെരുമാറ്റം. ബന്ധുക്കളോട് പോലും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. ജോലിക്ക് പോകാനും സമ്മതിച്ചിരുന്നില്ല. ഭര്‍ത്താവ് പുറത്തു പോകുമ്പോള്‍ വീട് പൂട്ടിയിട്ടിട്ടാണ് പോയിരുന്നത്. വിവാഹബന്ധം വേര്‍പെടുത്തിയാല്‍ സമാധാനമായി ജീവിക്കാന്‍ വിടില്ലെന്ന് സതീഷ് ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹ മോചത്തിന് ശ്രമിച്ചെങ്കിലും രണ്ടു കൗണ്‍സിലിങിന് ശേഷം ഇരുവരും ഒത്തുതീര്‍പ്പിന് സമ്മതിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണ്ണം സതീഷും അമ്മയും തൂക്കിനോക്കിയിരുന്നു. അന്ന് മുതല്‍ പ്രശ്‌നം തുടങ്ങിയതാണ്. അവന് ബൈക്ക് വാങ്ങാന്‍ പൈസയുമായി അവന്റെ വീട്ടില്‍പ്പോയിരുന്നു. ഇഷ്ടപ്പെട്ട ബൈക്കാണ് വാങ്ങിക്കൊടുത്തത്. അവരുടെ ബന്ധുക്കള്‍ക്കെല്ലാം അവരുടെ ഭാര്യയുടെ വീട്ടുകാര്‍ കാറ് സ്ത്രീധനമായി നല്‍കി. അവനും കാര്‍ നല്‍കണമെന്ന് പറയുന്നുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞു. സതീഷിന് കടുത്ത സംശയരോ​ഗമായിരുന്നുവെന്നും, എപ്പോഴും വീഡിയോ കോൾ വിളിക്കുമായിരുന്നുവെന്നും അതുല്യയുടെ സഹോദരി അഖില പറഞ്ഞു.

വീട്ടുകാരെ അറിയിക്കാതെ സുഹൃത്തുക്കൾക്കൊപ്പം സതീഷ് വന്ന് അതുല്യയെ കൂട്ടിക്കൊണ്ടുപോകുക യായിരുന്നു. കുട്ടിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച പറഞ്ഞാണ് അതുല്യ സ്വന്തം വീട്ടിലേക് തിരിച്ച്‌ വരാൻ മടിച്ചത്. മകളുടെ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടണം. മകൾക്ക് നീതി കിട്ടണമെന്നും അതുല്യയുടെ അമ്മ പറഞ്ഞു.

അതുല്യയുടെ ഭർത്താവ് സതീഷ് ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നുവെന്ന് ബന്ധു രവീന്ദ്രൻ പിള്ള പറഞ്ഞു. ആരും അവളെ നോക്കാനോ, അവൾ ആരോടും സംസാരിക്കാനോ ഒന്നും പാടില്ലായിരുന്നു. വിദേശത്ത് എത്തിയതിന് പിന്നാലെ അതുല്യക്ക് ചില സ്ഥലങ്ങളിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ അതിനൊന്നും പോകാൻ സതീഷ് അനുവദിച്ചിരുന്നില്ല. കുട്ടി ഉള്ളതുകൊണ്ട് എല്ലാം ശരിയാകുമെന്നാണ് കരുതിയത് എന്നും രവീന്ദ്രൻ പറഞ്ഞു. അതുല്യയുടെ മരണത്തിൽ സതീഷിനെതിരെ കൊലപാതക ക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

 അതുല്യ(30)യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ കൊലപാതക ക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിലാണ് കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

സ്ത്രീധനത്തിന്റെ പേരിലും സതീഷ് ഭാര്യ അതുല്യയെ ഉപദ്രവിച്ചിരുന്നതായി കുടുംബം പരാതിയില്‍ പറയുന്നു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ അതുല്യയ്ക്ക് സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നി ല്ലെന്ന് ബന്ധു രവീന്ദ്രന്‍ പിള്ള പറഞ്ഞു. വിവാഹം കഴിഞ്ഞശേഷമാണ് സതീഷ് മദ്യപിക്കും എന്നതിനെ പറ്റി അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലുണ്ടായിരുന്ന മദ്യപാനം വലിയ രീതിയിലേക്ക് മാറിയ പ്പോഴാണ് ഉപദ്രവം തുടങ്ങിയതെന്നും രവീന്ദ്രന്‍ പിള്ള പറഞ്ഞു.

കുഞ്ഞിനുവേണ്ടി അതുല്യ എല്ലാം സഹിക്കുകയായിരുന്നുവെന്ന് അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍ പിള്ള പറഞ്ഞു. മുമ്പ് പൊലീസ് കേസ് വരെയുണ്ടായിരുന്നു. മദ്യപാനം അമിതമാകുമ്പോള്‍ വയലന്റായി ആക്രമിക്കും. കുഞ്ഞിനെ ഏറെ സ്‌നേഹിച്ചിരുന്ന മകള്‍ ഒരിക്കലും ജീവനൊടുക്കില്ല. മരണത്തില്‍ ദുരൂഹതയുണ്ട്. മകള്‍ വിവാഹമോചനത്തെക്കുറിച്ച് ആലോചിച്ചിരുന്നു. മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും അച്ഛന്‍ രാജശേഖരന്‍ പിള്ള പറഞ്ഞു.


Read Previous

ഏഷ്യാ കപ്പ് എസിസി യോഗം ധാക്കയില്‍; പങ്കെടുക്കില്ലെന്ന് ബിസിസിഐ, ടൂര്‍ണമെന്‍റ് അനിശ്ചിതത്വത്തില്‍

Read Next

കോണ്‍ഗ്രസിലൂടെ നേടാവുന്നതെല്ലാം നേടി; ലക്ഷ്യം മറ്റെന്തോ?; പാര്‍ട്ടി പുറത്താക്കണമെന്നാണ് തരൂര്‍ ആഗ്രഹിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി ഉണ്ണിത്താന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »