Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രണ്ടാം ചരമ വാര്‍ഷികം: പുതുപ്പള്ളിയിലെത്തി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍, കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി ‘ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാംഘട്ടം സ്മൃതിതരംഗം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്തു


കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തില്‍ അദേഹത്തിന് ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി.എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടത്തി. ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷനുമായി രാഹുല്‍ ഗാന്ധി പിന്നീട് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുത്തു. രാവിലെ ഏഴ് മണിയോടെ ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ പുതുപ്പള്ളി പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്.

പിന്നീട് കെപിസിസി നടത്തുന്ന അനുസ്മരണ സംഗമം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മിച്ച് നല്‍കുന്ന 12 വീടുകളുടെ താക്കോല്‍ കൈമാറ്റവും കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി ‘സ്മൃതിതരംഗ’ത്തിന്റെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിച്ചു. ശ്രവണ വെല്ലുവിളി നേരിടുന്നവരെ സഹായിക്കാന്‍ ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ ‘ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാംഘട്ടമാണ് സ്മൃതിതരംഗം.


Read Previous

ദൈവം കണ്മുന്നില്‍ “അങ്ങനെയൊരു പദ്ധതി ഇല്ലായിരുന്നെങ്കിൽ എൻ്റെ മോൻ കേൾക്കില്ലായിരുന്നു”; ഉമ്മൻചാണ്ടിയെ ഓർമ്മിച്ച് ഒരു ഉമ്മ

Read Next

ഇരുപത്തൊന്ന് വര്‍ഷത്തെ തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ താന്‍ കണ്ട, മനുഷ്യന്റെ വികാരങ്ങള്‍ മനസിലാകുന്ന രാഷ്ട്രീയക്കാരന്‍ ഉമ്മന്‍ ചാണ്ടി മാത്രം ‘അദ്ദേഹം തനിക്ക് ഗുരുവും വഴി കാട്ടിയും; നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാടല്‍’: രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »