
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണയെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം ഏബ്രഹാമിനെയും പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എസ്എഫ്‌ഐഒ ആരോപിക്കുന്നത് ശുദ്ധ കളവാണെന്ന് വീണ പറഞ്ഞിട്ടുണ്ട്. ശുദ്ധ അസംബന്ധമാണെന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുമുണ്ട്. സിബിഐയും എസ്എഫ്‌ഐഒയും എന്തു കളവും പറയാന്‍ മടിയില്ലാത്ത സെറ്റ് ആണ്. ആ കളവ് വിളിച്ചു പറയാന്‍ മാധ്യമങ്ങള്‍ക്കും ഒരു മടിയുമില്ല. നിങ്ങളും അതേ കാറ്റഗറിയിലെത്തിയിരിക്കുകയാണെന്ന് എംവി ഗോവിന്ദന്‍ മാധ്യമങ്ങളെ വിമര്‍ശിച്ചു.
നിരവധി ആളുകള്‍ക്കെതിരെയാണ് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായ നികുതി വകുപ്പ് (ഐടി) തുടങ്ങിയവ കേസുകളെടുക്കുന്നത്. പ്രത്യേകിച്ച് ഇടതുസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ നിരവധി കള്ളപ്രചാരവേല നടക്കുന്നു. അതിന്റെയെല്ലാം ഉപകരണങ്ങളായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അത് കേരളത്തിലാകുമ്പോള്‍ വിഡി സതീശന് രാഷ്ട്രീയമല്ല. അത് നീതിയാണെന്നാണ് അദ്ദേഹം പറയുന്നത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം അബ്രഹാമിന്റെ കാര്യത്തില്‍ ഹൈക്കോടതിയല്ല ഏതു കോടതിയുടെ ഉത്തരവായാലും അദ്ദേഹത്തെ ശിക്ഷിച്ചിട്ടൊന്നുമില്ല. പരിശോധിക്കണമെന്നല്ലേ പറഞ്ഞിട്ടുള്ളത്. പരിശോധിച്ചോട്ടെ. ഞങ്ങള്‍ക്ക് ആരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തമൊന്നുമില്ല. അബ്രഹാമല്ല, ആരായാലും അവര്‍ക്കെതിരെയുള്ള അന്വേഷണത്തിന്റെ നടപടികളെല്ലാം പൂര്‍ത്തി യാകട്ടെ. അപ്പോള്‍ പറഞ്ഞാല്‍ മതിയല്ലോ. എന്തിനാണ് അഡ്വാന്‍സായി പറയുന്നത് എന്നും ഗോവിന്ദന്‍ ചോദിച്ചു.
അന്വേഷിക്കുമെന്ന് കേന്ദ്രം പറയുമ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് ഇപ്പോള്‍ തന്നെ രാജിവെക്കണം എന്നൊക്കെ പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. നടപടി എടുക്കണമെങ്കില്‍ കേസിന്റെ ആവശ്യ മായിട്ടുള്ള തീര്‍പ്പുണ്ടാകണം. അങ്ങനെയൊന്നും വന്നില്ലല്ലോ. ഈ പ്രചാരവേലയെല്ലാം കൃത്യമായ രാഷ്ട്രീയമാണ്. സോണിയാഗാന്ധിക്കോ രാഹുല്‍ഗാന്ധിക്കോ എതിരെ കേന്ദ്ര ഏജന്‍സികള്‍ നടപടി യെടുത്താല്‍ അത് രാഷ്ട്രീയമാണ്. മറ്റുള്ളവര്‍ഡക്ക് നേരെ വരുമ്പോള്‍ അത് ശരിയായ നടപടിയെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.