ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കൊച്ചി: മുകേഷിനെതിരായ ലൈംഗികാതിക്രമ കേസില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി രേഖപ്പെടുത്തിയതായും പരാതിക്കാ രിയായ നടി. എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി.
ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ലഭിച്ച ആര്‍ജവമാണ് പരാതി നല്‍കാനുള്ള പ്രേരണ. സര്‍ക്കാരില്‍ വിശ്വാസമുണ്ട്. കേസിനെ ബാധിക്കുമെന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും നടി കൂട്ടി ച്ചേര്‍ത്തു. കേസില്‍ മുകേഷ് ഇതിനകം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ ചൊവ്വാഴ്ചവരെ കോടതി അറസ്റ്റ് തടയുകയും ചെയ്തു.
മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ. ചന്ദ്രശേഖര്‍ എന്നിവരും രണ്ട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവു മാരും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയത്. മരട് പൊലീ സാണ് മുകേഷിനെതിരായ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.
