Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷാഫിക്ക് രാഹുലിനെ വെട്ടണം; അതിനാണ് ഈ കളവുപറച്ചില്‍; തെളിവുകള്‍ പുറത്തുവിടുമെന്ന് അന്‍വര്‍


നിലമ്പൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെ വെട്ടലാണ് ഇനി കോണ്‍ഗ്രസിലെ അടുത്ത പണിയെന്ന് പിവി അന്‍വര്‍. രാഹുലിനെ വലിച്ച് താഴെയിടാനാണ് ഷാഫി പറമ്പില്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് അദ്ദേഹം കളവ് പറയുന്നതെന്നും അന്‍വര്‍ പറഞ്ഞു.

അന്‍വര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ചുവരുത്തിയതെന്നാണ് ഒരുത്തന്‍ പറഞ്ഞുകേട്ടത്. താന്‍ വിളിച്ചുവരുത്തിയതോ ഒളിച്ചുവന്നതോ അല്ല രാഹുലെന്നും സൗഹൃദത്തിന്റെ പുറത്ത് വിളിക്കുകയും അങ്ങനെ രാഹുല്‍ തന്നെ സന്ദര്‍ശിക്കുകയുമായിരുന്നെന്ന് അന്‍വര്‍ പറഞ്ഞു.

പച്ചവെളിച്ചത്തിലാണ് രാഹുല്‍ വന്നത്. രാഹുലിന്റെ ക്രഡിബിലിറ്റി കൂടി നശിപ്പിക്കണമെന്ന് ഷാഫി പറമ്പിലിനുണ്ടെന്നും അതിനായാണ് രാഹുലിനെതിരെ ഇത്തരം പരാര്‍മശങ്ങള്‍ നടത്തുന്നതെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഷാഫി പറഞ്ഞുകൊണ്ടിരിക്കുന്ന നിലപാടുകള്‍ ആളുകള്‍ കാണു ന്നുണ്ടെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ ജനങ്ങളുടെ മുന്നില്‍ വസ്തുതയുള്ള തെളിവുകള്‍ താന്‍ നിരത്തുമെന്നും അന്‍വര്‍ പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരമാണ് അന്‍വറിനെ സന്ദര്‍ശിച്ചതെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ കാണണമെന്ന് പറഞ്ഞ് രാഹുലിനെ അന്‍വര്‍ വിളിച്ചു വരുത്തുകയായിരുന്നെന്നായിരുന്നു താന്‍ അറിഞ്ഞതെന്നാണ് ഷാഫി മാധ്യമങ്ങളോട് പറഞ്ഞത്.


Read Previous

ഹജ് പെര്‍മിറ്റില്ലാത്ത മൂന്നു ലക്ഷത്തോളം വിദേശികളെ മക്കയിൽനിന്ന് തിരിച്ചയച്ചു, മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച 1,200 ലേറെ പേരെ അറസ്റ്റ് ചെയ്തു; ഇഖാമ നിയമ ലംഘകരായ മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ പിടിയിലായി: പൊതുസുരക്ഷാ വകുപ്പ് മേധാവി.

Read Next

സ്വരാജും അന്‍വറും മോഹന്‍ ജോര്‍ജും പത്രിക സമര്‍പ്പിച്ചു; നിലമ്പൂര്‍ പോരാട്ടച്ചൂടിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »