Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷാജിയുടെ വീട്ടിലേക്ക് കാഴ്‌ചക്കാരുടെ ഒഴുക്കാണ്. എന്തിനാനാണെന്നല്ലേ കറുത്ത നിറത്തിൽ വെളുത്ത വരകളുള്ള 16 രാജവെമ്പാല കുഞ്ഞുങ്ങളെ കാണാൻ. കണ്ണൂരിലെ വീട്ടിൽ അടവച്ചത് 31 മുട്ട, വിരിഞ്ഞിറങ്ങിയത് 16 എണ്ണം; ഷാജിയുടെ ‘രാജവെമ്പാല കുഞ്ഞുങ്ങള്‍’ ഹെല്‍ത്തിയാണ്


കണ്ണൂർ : വിഷപാമ്പുകളിലെ രാജാവാണ് രാജവെമ്പാല. ഇവയെ കൂട്ടത്തോടെ അടുത്ത് നിന്ന് കണ്ടവർ എത്ര പേരുണ്ട്? അപൂർവം ആകും, അല്ലേ. എന്നാൽ 2 ദിവസമായി കണ്ണൂർ ബക്കളത്തിനടുത്ത് ഷാജിയുടെ വീട്ടിലേക്ക് കാഴ്‌ചക്കാരുടെ ഒഴുക്കാണ്. എന്തിനാനാണെന്നല്ലേ കറുത്ത നിറത്തിൽ വെളുത്ത വരകളുള്ള 16 രാജവെമ്പാല കുഞ്ഞുങ്ങളെ കാണാൻ.

ഷാജിയുടെ വീട്ടിലെ വലിയ അക്യുറിയത്തിനുള്ളിൽ മരപ്പൊടികൾക്കിടയിൽ ശൗര്യം തുളുമ്പി ആരോഗ്യത്തോടെ ഇഴഞ്ഞു നീങ്ങുകയാണ് അവ. രാജവെമ്പാലയുടെ 16 കുട്ടികൾ ഇത്രയടുത്ത് ഇത്ര ആരോഗ്യത്തോടെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിൽ എങ്ങനെ കാണുന്നു എന്നല്ലേ? അവിടെയാണ് ഷാജിയുടെയും രാജവെമ്പാല കുഞ്ഞുകളുടെയും കഥ തുടങ്ങുന്നത്.

കഴിഞ്ഞ ഏപ്രിൽ 20 ന് കണ്ണൂർ ജില്ലയിലെ കുടിയാന്മലയിലെ കൊക്കോത്തോട്ടത്തിൽ ജോലിക്കിടയിലാണ് ഷാജി രാജവെമ്പാലയെ കാണുന്നത്. ഉടൻ തന്നെ കരുവഞ്ചാൽ സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ മധുവിനെ വിവരം അറിയിച്ചു. പിടികൂടാനെത്തിയ വരെ രാജവെമ്പാല പത്തി വിടർത്തി നേരിട്ടു, ‘എന്‍റെ പിള്ളേരെ തൊടുന്നോടാ’ എന്ന ഭാവത്തിൽ. പാമ്പിനെ അതിന്‍റെ തനി ആവാസവ്യവസ്ഥയിൽ വിട്ടയാക്കാൻ ആയി രുന്നു നിർദേശം. എന്നാൽ ബീറ്റ് ഓഫിസർമാരായ നികേഷ്, പ്രിയ എന്നിവരെത്തിയ പ്പോഴേക്കും പാമ്പ് അരുവിയും മുളങ്കാടും കടന്ന് കാട്ടിലേക്ക് മറഞ്ഞു. അവിടെ നിന്നാണ് ഷാജിക്ക് പാമ്പ് ഉപേക്ഷിച്ചു പോയ മുട്ടകൾ കിട്ടിയത്.

ലഭിച്ചത് ഒന്നും രണ്ടുമല്ല 31 മുട്ടകൾ. അവ സ്വന്തം വീട്ടിൽ കൊണ്ടു പോയി കൃത്രിമ സാഹചര്യത്തിൽ വിരിയിച്ചിറക്കി. 90 ദിവസമാണ് രാജവെമ്പാലയുടെ മുട്ടകൾ വിരിയാൻ വേണ്ടുന്ന സമയം. എന്നാൽ 86 ദിവസം കൊണ്ട് ഷാജിയുടെ അക്യുറിയ ക്കൂട്ടിൽ ഉശിരൻ കുഞ്ഞുങ്ങൾ വിലസാൻ തുടങ്ങിയിരുന്നു.

8 ദിവസത്തിന് ശേഷം പാമ്പ് ആദ്യമായി പടം പൊഴിക്കും എന്നാണ് കണക്ക്. മൂന്നാഴ്‌ചകൾക്ക് ശേഷമാണ് അവ ഇരയെ തേടുക. ഒരാഴ്‌ച കഴിഞ്ഞാൽ ഇവയെ ഉൾക്കാട്ടിലേക്ക് തുറന്നുവിടും. പാമ്പുകളോ മറ്റു ജീവികളോ ആക്രമിച്ചില്ലെങ്കിൽ അവർക്ക് കാട്ടിൽ സുഖമായി വസിക്കാം.


Read Previous

വീടുകള്‍ കത്തുന്നു… നിരപരാധികളുടെ ജീവന്‍ അപകടത്തിലാണ്’, ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍: മണിപ്പൂര്‍ സന്ദര്‍ശന വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

Read Next

സിബിഎസ്ഇ വിദ്യാർഥികൾക്കും ഇനി ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാം; അഫിലിയേറ്റ് ചെയ്‌തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »