കൊച്ചി: ഇന്ന് ഈസ്റ്റർ. മരണത്തെ അതിജീവിച്ച് മനുഷ്യർക്കായി ഉയർത്തെഴുന്നേറ്റ പ്രത്യാശയുടെ മഹത്തായ സന്ദേശം നൽകുന്ന ദിനമാണ് ഈസ്റ്റർ. യേശുവിൻ്റെ പീഡാനുഭവങ്ങൾക്ക് ശേഷം ഉയർത്തെഴുന്നേൽപ്പിൻ്റെ സന്ദേശമാണ് ഈസ്റ്റർ പങ്കുവെയ്ക്കുന്നത്. ക്രിസ്തീയ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളുമായി വിശ്വാസികളുടെ ആഘോഷമാണ് ഈസ്റ്റർ ദിനം. മരണത്തെ കീഴ്പ്പെടുത്തി മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ദിവസത്തെ ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള മനുഷ്യർ. ഈ ഈസ്റ്റർ ദിനത്തിൽ പ്രത്യാശയുടേയും സഹജീവി സ്നേഹത്തിൻ്റേയും സന്ദേശം പങ്കുവെയ്ക്കുന്നു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപ്പാപ്പ ഈസ്റ്റര്‍ ദിന പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദുഖവെള്ളിയാഴ്ച യിലെ പ്രദക്ഷിണത്തിൽ നിന്നും മാർപാപ്പ വിട്ടുനിന്നിരുന്നു. ഈസ്റ്റർ ശുശ്രൂഷകൾ ക്കായി വീൽ ചെയ്റിലാണ് മാർപ്പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിയത്. ഒരു മണിക്കൂറോളം നീണ്ട ചടങ്ങിൽ പങ്കെടുത്ത മാർപാപ്പ വിശ്വാസികള്‍ക്ക് ഈസ്റ്റർ ദിന സന്ദേശവും നൽകി. ശക്തമായ വിശ്വാസത്തിന് ജീവിതത്തിലെ ഒരു സന്തോഷത്തേയും തച്ചുടയ്ക്കാനാകില്ലെന്ന് മാര്‍പാപ്പ പറഞ്ഞു.
ഈസ്റ്ററിനോട്വി അനുബന്ധിച്ച് വിവിധ ദേവാലയങ്ങളിൽ പാതിരാ കുർബാനയും പ്രത്യേകം പ്രാർത്ഥനകളും നടന്നു. എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തിഡ്രലിൽ നടന്ന ഉയർപ്പ് തിരുക്കർമ്മങ്ങൾക്ക് മാർ ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി. കരിങ്ങാച്ചിറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനികത്തി ഡ്രലിൽ നടന്ന ഉയർപ്പു പെരുന്നാൾ ശുശ്രുഷകൾക്ക് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർഗ്രീഗോറിയോസ് കാർമ്മികത്വം വഹിച്ചു.
സീറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ ആയിരുന്നു മുവാറ്റുപുഴ സെൻ്റ്.മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിലെ തിരുക്കർമ്മങ്ങൾ. കോട്ടയം നിലയ്ക്കൽ ഓർത്തഡോക്‌സ് പള്ളിയിൽ നടന്ന ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് ഡോ. യുഹാനോൻ മാർ ദിയസ്കോറോസ് മുഖ്യകാർമ്മി കത്വം നൽകി. ഗുജറാത്ത് ബറോഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉയിർപ്പ് ശുശ്രൂഷകളിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു.