ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആലപ്പുഴ: വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം.

വിധിയെ തോൽപ്പിച്ച് ആലപ്പുഴ സ്വദേശി ആവണിയെ ജീവിതത്തിലേക്ക് ചേർത്തുപിടിച്ചിരിക്കുകയാണ് തുമ്പോളി വളപ്പിൽ വീട്ടിൽ വി എം ഷാരോൺ. അപകടത്തെത്തുടർന്ന് ആശുപത്രിയിലായിരുന്ന ആവണിയെ അവിടെവച്ചാണ് ഷാരോൺ താലി ചാർത്തിയത്. രണ്ടുമാസത്തെ ചികിത്സയ്ക്കുശേഷം ഇരുവരും ക്ഷേത്രത്തിൽവച്ച് വിവാഹിതരായി.
കഴിഞ്ഞവർഷം നവംബർ 21നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. അന്ന് പുലർച്ചെ മൂന്നോടെ മേക്കപ്പിനായി കുടുംബാംഗങ്ങൾക്കൊപ്പം കുമരകത്തേക്ക് പോകുന്നതിനിടെ ആവണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റി. ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ പൂർത്തിയാക്കിയശേഷമാണ് ക്ഷേത്രസന്നിധിയിൽ ഇരുവരും പൂർണരൂപത്തിൽ വിവാഹിതരായത്. ചേർത്തല ബിഷപ്പ് മൂർ സ്കൂൾ അധ്യാപികയാണ് ആവണി. ചേർത്തല കെവിഎം കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ഷാരോൺ.
