ഷെബിനയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ, പിടികൂടിയത് ലോഡ്ജിൽ നിന്ന്


കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷെബിനയുടെ ആത്മഹത്യയിൽ (suicide) ഭർതൃമാതാവ് അറസ്റ്റിൽ കോഴിക്കോട്ടെ ലോഡ്ജില്‍ നിന്നാണ് നബീസയെ പിടികൂടിയത്. ഷെബിനയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇവര്‍ ഒളിവില്‍ പോയിരുന്നു. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി. കേസിലെ മറ്റ് പ്രതികളായ ഷെബിനയുടെ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരി എന്നിവര്‍ ഒളിവിലാണ്.

നേരത്തെ ഹബീബിന്റെ അമ്മാവന്‍ ഹനീഫയെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ഇയാളുടെ ജാമ്യപേക്ഷ നാളെ കോടതി പരിഗണിക്കും. ഒളിവിലുള്ളവരും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ ഹബീബിനെതിരെ സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ,ഗാർഹിക പീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷെബിനആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ദിവസം ഷെബിനയെ ഭർത്താവിൻറെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഭർതൃവീട്ടുകാർ ഷെബിനയെ ചീത്ത വിളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഷെബിന തന്നെയാണ് ഫോണിൽ വീഡിയോ പകർത്തിയത്. വിവാഹ ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ചും ഭർതൃവീട്ടുകാർ ഷെബിനയോട് സംസാരിക്കുന്നുണ്ട്. ഭർത്താവിന്റെ അമ്മാവൻ ഹനീഫ ഷബ്നയെ അടിക്കുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെയാണ് ഷെബിന ജീവനൊടുക്കി യതെന്നാണ് വിവരം. ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുതെന്നായിരുന്നു ഇയാളുടെ ഭീഷണി.

കേസിൽ ഷെബിനയുടെ മകളുടെ മൊഴിയാണ് നിർണായകം. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിെൻറ ബന്ധുക്കളെ പോലീസ് പ്രതി ചേർത്തിരിക്കുന്നത്. ഷെബിനയുടെ ഭർത്താവി മാതാപിതാക്കൾ, സഹോദരി എന്നിവരെയാണ് പ്രതി ചേർത്തത്. ഇതിന് പിന്നാലെ ഡിവൈഎസ്പി ഷെബിനയുടെ ബന്ധുക്കളുടെ മൊഴി എടുത്തു. എന്നാൽ കേസ് ഇഴഞ്ഞുനീങ്ങുകയാണെന്നും പ്രതികളെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് ബന്ധുക്കൾ രം​ഗത്തെത്തിയിട്ടുണ്ട്.


Read Previous

രഞ്ജിത്തിനെ മാറ്റണം’; ചെയര്‍മാനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം, സമാന്തര യോഗം

Read Next

സൗദി, ഇന്ത്യ ഉള്‍പ്പടെ 33 രാജ്യങ്ങളിലെ പൗരന്മാർക്ക്​ ഇറാനിൽ പോകാൻ ഇനി​ വിസ വേണ്ട​

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »