ആപ്പുഴ: മാവേലിക്കര തഴക്കര എട്ടാം വാര്‍ഡില്‍ പോളച്ചിറക്കല്‍ കോളനിയില്‍ താമസിക്കുന്ന ഷെര്‍ലകിനു സഹായ ഹസ്തവുമായി എറാം ഗ്രൂപ്പ് എംഡി മധു കൃഷ്ണന്‍. മുന്‍ പ്രവാസിയും സാമൂഹക പ്രവര്‍ത്തകയുമായ ആനി സാമുവലിന്റെ ഇടപെടലാണ് ഷര്‍ലകിനു തുണയായത്.

കൂലിവേലക്കാരനായ ഷെര്‍ലകിനു ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. രണ്ടു കാലിനു മുണ്ടായ അണുബാധയെ തുടര്‍ന്ന് പല ഹോസ്പിറ്റലുകളിലും കാണിച്ചിട്ടും ഒരുകുറവും ഉണ്ടായില്ല. വീടോ ആഹാരത്തിനുള്ള വഴിയോ ഇല്ലാതെ ഇരുന്ന സമയം നല്ലവരായ ചിലര്‍ ഇവരെ തഴക്കര പോളച്ചിറക്കല്‍ കോളനിയില്‍ ആക്കിയെങ്കിലും രോഗം മൂര്‍ച്ഛിച്ചു അവശനിലയില്‍ ആയതിനെ തുടര്‍ന്ന് ജീവകരുണ്യ പ്രവര്‍ത്തകരായ ഉണ്ണിയും, ജൈസനും ആനി സാമുവലിനെ അറിയിക്കുകയും ഉടന്‍ തന്നെ ഡോ. സതീഷിന്റെ നിദ്ദേശ പ്രകാരം പന്തളം എന്‍എസ്എസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്നു ഈ വിവരം ആനി സഹോദര തുല്യനായ മധു കൃഷ്ണനെ അറിയിച്ചപ്പോള്‍ അദ്ദേഹം ഒരു മടിയും കൂടാതെ അദ്ദേഹത്താല്‍ കഴിയുന്ന സഹായം ചെയ്തു കൊടുത്തു. മാത്രമല്ല, ഇനിയും കുറച്ചു നാള്‍ കുടി ഹോസ്പിറ്റലില്‍ ചികിത്സാക്കായി കിടക്കണ്ടതായി ട്ടുള്ളതിനാല്‍ ഷെര്‍ലക്കിന്റെ മുന്നോട്ടുള്ള ആവശ്യങ്ങള്‍ക്കും അദ്ദേഹം കഴിയുന്ന സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തതായി ആനി അറിയിച്ചു. മധു കൃഷ്ണന്‍റെ കാരുണ്യ പ്രവര്‍ത്തനത്തിനു തമ്പുരാന്‍ അദ്ദേഹത്തെയും കുടുംബത്തെയും സര്‍വ്വ അനുഗ്രഹങ്ങളും നല്‍കി ആയുസും ആരോഗ്യത്തോടും കൂടി കാത്തു കൊള്ളട്ടേയെന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി ആനി സാമുവല്‍ പറഞ്ഞു