
റിയാദ് : ഷിഫയിലെ ഏറ്റവും കൂടുതൽ വരുന്ന മലയാളി വർക്ക്ഷോപ്പ് തൊഴിലാളികൾക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു പത്തോളം ടെസ്റ്റുകളും നാല് ഡോക്ടർമാരുടെ പരിശോധനയുമാണ് ആണ് മെയ് മാസം ഒമ്പതാം തീയതി വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ ഇസ്മ മെഡിക്കൽ സെൻ്റെറിൽ വച്ച് നടക്കുന്ന സൗജന്യ ആരോഗ്യ പരിരക്ഷ ക്യാമ്പിൽ ഒരുക്കുന്നത്
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു വർഷം ഇസ്മ കെയർ പ്ലസ് കാർഡും മറ്റു പരിശോധനകൾക്ക് 50% ശതമാനം ഡിസ്കൗണ്ടുംനൽകുമെന്ന് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അഷ്റഫും ബിസ്നസ്സ് ഡെവലപ്പിങ്ങ് മാനേജർ ഫാഹിദ് സി കെയും സമാജം ഭാരവാഹികളായ ഫിറോസ് പോത്തൻ കോട് ,സാബു പത്തടി , മധുവർക്കല , ബിജു മടത്തറ ,രതീഷ് നാരായണൻ ,ബാബു കണ്ണോത്ത് എന്നിവരു മായുള്ള ചർച്ചയിൽ അറിയിച്ചു
ക്യാമ്പിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ ചെയ്യുന്നതിനായി രതീഷ് : 0569442138, പ്രകാശ് ബാബു : 0507093317 എന്നീ കോണ്ടാക് നമ്പറില്‍ ബന്ധപെടാവുന്നതാണ്