Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷൈൻ ടോം ചാക്കോ നാളെ ഹാജരാകണം; കൊച്ചി പൊലീസിന്റെ നോട്ടീസ്


കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ നാളെ ഹാജരാകണമെന്ന് കൊച്ചി പൊലീസിന്റെ നോട്ടീസ്. ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഷൈന്‍ ടോം ചാക്കോയെ കണ്ടെത്താനാകാത്തതിനാല്‍ നടന്റെ വീട്ടുകാര്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് പൊലീസ് കൈമാറും.

ഹാജരായാല്‍ സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യും. ലഹരിപരിശോധനയ്ക്കായി ഡാന്‍സാഫ് സംഘം ഹോട്ടലിലെത്തിയപ്പോള്‍ എന്തിനാണ് ഓടിരക്ഷ പ്പെട്ടതെന്നാണ് അന്വേഷണ സംഘം പ്രധാനമായും ആരായുക. ഷൈനിന്റെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.

പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ ഷൈന്‍ ടോം ചാക്കോ നിലവില്‍ തമിഴ്‌നാട്ടിലാണ് ഉള്ളതെന്നാണ് സൂചന. പൊള്ളാച്ചിയിലാണ് അവസാനമായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചതെന്ന് പൊലീസ് സൂചിപ്പിക്കുന്നു. പൊലീസിന്റെ അന്വേഷണത്തോട് സഹകരിക്കുമെന്ന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തുന്നതിനിടെയാണ് എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്നും നടൻ ഇറങ്ങിയോടിയത്. നടന്‍ ഷൈന്‍ ടോം ചാക്കോയു ടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. റോഡിലെത്തി ബൈക്കില്‍ രക്ഷ പ്പെട്ട നടന്‍ നേരെ പോയത് ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണെന്നാണ് സൂചന. അവിടെ നിന്നും സംസ്ഥാനം വിട്ടുവെന്നുമാണ് പൊലീസിന്റെ നി​ഗമനം.


Read Previous

ഷൈൻ ടോം ചാക്കോ തമിഴ്‌നാട്ടിൽ?, കൊച്ചിയിലും തൃശൂരിലും ഇല്ല?; ഹോട്ടലിൽ നിന്ന് വെള്ള കാറിൽ പോകുന്ന ദൃശ്യങ്ങൾ പുറത്ത്

Read Next

ദിവ്യ എസ് അയ്യർ സർവീസ് ചട്ടം ലംഘിച്ചു; പരാതി നൽകി യൂത്ത് കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »