Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അധികം വന്ന ചോറ് കളയല്ലേ : അതുകൊണ്ടൊരു അടിപൊളി നാലു മണി പലഹാരം തയ്യാറാക്കിയാലോ


വീട്ടിൽ അധികമായി വരുന്ന ചോറ് നിങ്ങൾ എന്താണ് ചെയ്യുന്നത്?​ ചിലർ ചോറ് ഫ്രിഡ്ജിലേക്ക് മാറ്റും. അല്ലെങ്കിൽ വേസ്റ്റിലേക്ക് കളയും. ഇനിമുതൽ അങ്ങനെയൊന്നും ചെയ്യേണ്ട. അധികമായി വരുന്ന ചോറുപയോഗിച്ച് എളുപ്പത്തിൽ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് പലഹാരം തയ്യാറാക്കുന്നത് എങ്ങനെയൊണെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

ഒരു കപ്പ് ചോറ്,​ ഒരു സവാള ചെറുതായി അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി, ഒരു നാരങ്ങയുടെ പകുതി, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്, ഉപ്പ്, കാൽടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽടീസ്പൂൺ ജീരകം പൊടിച്ചത്. കാൽ ടീസ്പൂൺ മല്ലിപ്പൊടി,ഒരു ടീസ്പൂൺ മുളകുപൊടി, കറിവേപ്പില,​ മൂന്ന് ടീസ്പൂൺ മൈദ, വെളിച്ചെണ്ണ

തയ്യാറാക്കുന്ന രീതി

ഒരു കപ്പ് ചോറ് മിക്സിയുടെ ജാറിലിട്ട് അധികം കുഴയാത്ത രീതിയിൽ അരച്ചെടുക്കുക. അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവാള,​ പച്ചമുളക്,​ ഇഞ്ചി,​ നാരങ്ങയുടെ നീര്,​ കാൽടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽടീസ്പൂൺ ജീരകം പൊടിച്ചത്. കാൽ ടീസ്പൂൺ മല്ലിപ്പൊടി,ഒരു ടീസ്പൂൺ മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റി മൂന്ന് ടീസ്പൂൺ മൈദയും അൽപം എണ്ണയും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം ചെറിയ ഉരുളകളാക്കി എണ്ണയിലിട്ട് വറുത്തെടുക്കാവുന്നതാണ്. ഇത് ചായയോടൊപ്പം സോസിൽ മുക്കി കഴിക്കാം.


Read Previous

തൊഴിലാളികൾക്ക് ഇഫ്താർ സംഗമ വിനോദ യാത്ര

Read Next

ചുണ്ടുകള്‍ ചുവന്നു തുടുത്തിരിക്കാന്‍ ആഗ്രഹിക്കാത്ത സ്ത്രീകള്‍ ഉണ്ടാവില്ല ചുണ്ടുകള്‍ ചുവന്നു തുടുക്കാന്‍ ഇങ്ങനെ ചെയ്തു നോക്കു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »