Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘സ്മാര്‍ട്ട് ക്രിയേഷന്‍സിന് വൈദഗ്ധ്യമില്ല’; ഇ-മെയില്‍ പിന്‍വലിച്ച് തിരുവാഭരണം കമ്മീഷണര്‍, ദുരൂഹത


പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട് തിരുവാഭരണം കമ്മീഷണറുടെ ഇ മെയില്‍ പിന്‍വലിച്ചതിലും ദുരൂഹത. ഈ വര്‍ഷം സ്വര്‍ണ്ണം പൂശിയതിലാണ് ദുരൂഹത നിറയുന്നത്. നിലവില്‍ സ്വര്‍ണ്ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങളില്‍ വീണ്ടും സ്വര്‍ണ്ണം പൂശാന്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന് വൈദഗ്ധ്യമില്ലെന്നാണ് തിരുവാഭരണം കമ്മീഷണര്‍ 2025 ജൂലൈ 30 ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇ-മെയില്‍ അയച്ചത്.

അതിനാല്‍ വീണ്ടും സ്വര്‍ണം പൂശല്‍ ദേവസ്വം ആസ്ഥാനത്തു വെച്ചു തന്നെ നടത്തേണ്ടതാണെന്നും മെയിലില്‍ ചൂണ്ടിക്കാണിക്കുന്നു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇ-മെയില്‍ അയച്ച് എട്ടു ദിവസത്തി നകം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സംഭാഷണം നടക്കുകയും, പിന്നാലെ തിരുവാഭരണം കമ്മീഷണറുടെ ഇ-മെയില്‍ പെട്ടെന്ന് പിന്‍വലിക്കപ്പെടുകയും ചെയ്യുന്നു. അതിനുശേഷമാണ് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിന് തന്നെ വീണ്ടും അറ്റകുറ്റപ്പണി നടത്താന്‍ നല്‍കുന്നത്.

ഹൈക്കോടതിയുടെ ഉത്തരവിലാണ് തിരുവാഭരണം കമ്മീഷണറുടെ ഇ-മെയിലും അത് പിന്‍വലിച്ചതും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതെല്ലാം വിശദമായി അന്വേഷിക്കപ്പെടേണ്ടതാണെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിക്കുന്നു. എന്നാല്‍ തിരുവാഭരണം കമ്മീഷണറുടെ ഇ മെയില്‍ പിന്നീട് പിന്‍വലിച്ചതില്‍ ദുരൂഹതയില്ലെന്നും, ദേവസ്വം ബോര്‍ഡിന് ഒന്നും ഒളിക്കാനില്ലെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്.

പുതുതായി വന്ന തിരുവാഭരണം കമ്മീഷണറാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിന് വൈദഗ്ധ്യമില്ലെന്ന് ചൂണ്ടിക്കാട്ടി മെയില്‍ അയക്കുന്നത്. എന്നാല്‍ അറ്റകുറ്റപ്പണി നടത്താനുള്ള വാറണ്ടി ഉണ്ണികൃഷ്ണന്‍ പോറ്റിക്കുണ്ട്. ഇതു മനസ്സിലാക്കി മുന്‍ ഉത്തരവ് പിന്‍വലിക്കുകയാണ് ചെയ്തതെന്നും പ്രസിഡന്റ് പ്രശാന്ത് പറയുന്നു. അതല്ലാതെ ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്‍പ്പങ്ങള്‍ കൊടുത്തയക്കാന്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.


Read Previous

ഉണ്ണികൃഷ്ണന്‍ പോറ്റി എന്നല്ല ഒരു അവതാരങ്ങളുമായും ഈ ദേവസ്വം ബോര്‍ഡിന് ബന്ധമില്ല: പ്രശാന്ത്

Read Next

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വീട്ടില്‍ ഇഡി റെയ്ഡ്, പൃഥ്വിരാജിന്റെ വീട്ടിലും പരിശോധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »