Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചില കാര്യങ്ങള്‍ എല്ലാ കാലത്തും ഒളിച്ചുവയ്ക്കാന്‍ കഴിയില്ല; അത് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കണ്ട’


കൊച്ചി: എറണാകുളത്തെ സിപിഎം നേതാക്കള്‍ക്കെതിരായി ഒരു പത്രത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ ആരോപണം വിലകുറഞ്ഞതാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലയിലെ സിപി എമ്മിലെ വിഭാഗീയതയാണ് ഇതിന്റെ പിന്നില്‍. അധികാര രാഷ്ട്രീയത്തോടുള്ള അഭിനിവേശത്തില്‍ മുന്‍പും പാര്‍ട്ടി ഓഫീസില്‍ ക്യാമറ വെച്ച് ജില്ലാ സെക്രട്ടറിയെ കുടുക്കിയവര്‍ വീണ്ടും ഇത് ആവര്‍ത്തി ക്കുകയാണ്. ഈ വിഴുപ്പ് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ട. എല്ലാകാലത്തും എല്ലാം ഒളിച്ചു വയ്ക്കാന്‍ കഴിയില്ലെന്ന് സിപിഎം നേതാക്കള്‍ ഓര്‍ത്താല്‍ നന്നെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

എംഎല്‍എയും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് മത്സരിച്ച സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്. അത്തരം വാര്‍ത്തയുമായി കോണ്‍ഗ്രസിനോ അതിന്റെ നേതാക്കന്‍മാര്‍ക്കോ പങ്കില്ല. ഏതെങ്കിലും ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തകള്‍ ആരെങ്കിലും പ്രചരിപ്പിച്ചാല്‍ അത് എങ്ങനെയാണ് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവ യ്ക്കാനാകുക?. കോണ്‍ഗ്രസിന്റെ ജീര്‍ണതയാണെന്ന് എങ്ങനെയാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് പറയാന്‍ കഴിയുക?- ഷിയാസ് ചോദിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി ഈ പ്രസ്താവന പിന്‍വലിക്കണം. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നത് എങ്ങനെയാണെന്ന് ഇവര്‍ അന്വേഷിക്കണ്ടേ?. സിപിഎമ്മിനകത്തെ അധികാര രാഷ്ട്രയീത്തിന്റെ ഗുഢാലോചനയുടെ ഭാഗമായുണ്ടായ വാര്‍ത്തയാണ് ഇത്. സിപിഎം നേതാക്കന്‍മാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇത്തരത്തിലേക്ക് മാറുമ്പോള്‍ അന്വേഷണം നടത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയാണ്. ഇന്ന് രാവിലെ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയാണ് എല്ലാത്തിനും അടിസ്ഥാനം. കോണ്‍ഗ്രസ് പത്രത്തില്‍ അല്ല ഈ വാര്‍ത്ത വന്നത്. ഏതെങ്കിലും ഒരുപത്രത്തില്‍ ഒരു വാര്‍ത്ത വന്നാല്‍ കോണ്‍ഗ്രസ് ആണെന്ന് പറയാന്‍ കഴിയുമോ?. സിപിഎം ജില്ലാ സെക്രട്ടറിയുടെ പക്വത കുറവ് കൊണ്ടാവാം ഇത്തരം ആരോ പണം ഉന്നയിക്കന്നത്. ചില കാര്യങ്ങള്‍ എല്ലാ കാലത്തും ഒളിച്ചുവയ്ക്കാന്‍ കഴിയില്ലെന്നും ഷിയാസ് പറഞ്ഞു


Read Previous

ഷൈനി ഹണ്ടേഴ്‌സ്’ പിന്നാലെയുണ്ട്; ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഗൂഗിള്‍

Read Next

144 പൊലീസുകാരെ പിരിച്ചുവിട്ടു എന്ന് പറഞ്ഞത് പിണറായി നുണ; ലിസ്റ്റ് പുറത്തുവിടാന്‍ വെല്ലുവിളിക്കുന്നു; രമേശ് ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »