ചിലരെ ചോദ്യം ചെയ്തിട്ടില്ല’; കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി


കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി. മൊഴിക ളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ല. ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി നിര്‍ദേശം നല്‍കി. എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.

അന്വേഷണത്തിന്റെ ദിശ സംബന്ധിച്ച് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും ഏത് ദിശയില്‍ വേണമെങ്കിലും അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു. എന്നാല്‍ വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ണമായും നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു.

സ്‌ക്രീന്‍ ഷോട്ടിനുപിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് നേരത്തെ പൊലീസ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഫെയ്സ്ബുക്കിലും വാട്‌സാപ്പിലും പ്രചരിച്ച സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം ഏതെന്നു വ്യക്തമാക്കാത്തതിനാല്‍ അവയുടെ മാതൃക മ്പനിയായ ‘മെറ്റ’യെ കേസില്‍ പ്രതിചേര്‍ത്തെന്നും പൊലീസ് അറിയിച്ചിരുന്നു.


Read Previous

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയത് ക്രിമിനൽ കുറ്റം: എൻകെ പ്രേമചന്ദ്രൻ

Read Next

അഞ്ചു ദിവസത്തേക്ക് മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി, മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നിനു പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »