Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മകന്റെ അധ്യാപകനെ സ്കൂളിൽ കയറി മർദിച്ചു: കൊലക്കേസ് പ്രതിയായ രക്ഷിതാവ് അറസ്റ്റിൽ


കൊടുങ്ങല്ലൂർ ∙ അധ്യാപകനെ സ്കൂളിൽ കയറി മർദിച്ച കേസിൽ രക്ഷിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം പോഴങ്കാവ് ചെന്നറ വീട്ടിൽ ധനേഷിനെയാണ് (മുത്തു–40) ജില്ലാ റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്.

പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽപി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ധനേഷിന്റെ മകൻ നാലാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച സ്കൂളിൽ എത്തിയ മകൻ അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. സ്കൂൾ വിടും മുൻപ് പോയ വിദ്യാർഥിയെ അധ്യാപകനായ ധനേഷ് വീട്ടിൽ ചെന്നു സ്കൂളിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇതാണ് അക്രമത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. 

വൈകിട്ട് സ്കൂളിൽ എത്തിയ ധനേഷ് ഓഫിസിലേക്ക് അതിക്രമിച്ചു കയറി ഭരത് കൃഷ്ണയുടെ മുഖത്ത് അടിക്കുകയും തള്ളിയിടുകയും ചെയ്തു. ധനേഷ് കൊലക്കേസിൽ പ്രതിയും സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. സംഭവത്തിനുശേഷം മുങ്ങിയ ധനേഷിനെ നെടുമ്പാശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.


Read Previous

മകളുടെ വിവാഹം സ്വപ്നം കണ്ട് രാവും പകലും പണിയെടുത്തു; ഒടുവിൽ ചേതനയറ്റ് മടക്കം

Read Next

ഡല്‍ഹിയിലേത് ഭീകരാക്രമണം തന്നെ; സ്‌പോണ്‍സര്‍മാരെ ഉള്‍പ്പടെ ശിക്ഷിക്കും; വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »