ട്രെയിനില്‍ വെച്ച് കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരന്‍ മരിച്ച നിലയില്‍


തൃശൂര്‍: ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ ട്രെയിനില്‍ വെച്ച് കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ കാരക്കാട് മുല്ലക്കല്‍ വീട്ടില്‍ സന്തോഷ് (34) ആണ് മരിച്ചത്. ഒറ്റപ്പാലം തഹസില്‍ദാരുടെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സന്തോഷ്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയും പ്രദേശവാസികളും ചേര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന സന്തോഷ് പിന്നെ വാതില്‍ തുറന്നിരുന്നില്ലന്ന് അമ്മ സുമതി പറഞ്ഞു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് ചികിത്സയിലിരിക്കെയാണ് സൗമ്യ മരിച്ചത്. പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി അത് റദ്ദാക്കി.


Read Previous

വിദേശികളെ അകറ്റാനുള്ള ട്രൂഡോയുടെ പുതിയ തന്ത്രം; നിയന്ത്രണം കടുപ്പിക്കുന്നു; കനേഡിയന്‍ കമ്പനികളില്‍ കൂടുതല്‍ തദ്ദേശീയരെ ഉള്‍പ്പെടുത്തും പ്രഖ്യാപനവുമായി ജസ്റ്റിന്‍ ട്രൂഡോ

Read Next

95 വിമാനങ്ങൾക്ക് നേരെ ഇന്നും ബോംബ് ഭീഷണി; കേന്ദ്രത്തിന്റെ കടുത്ത മുന്നറിയിപ്പുകൾക്ക് പുല്ലുവില

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »